തണൽ പെയിൻ ആൻഡ് പാലിയേറ്റിവ് കുടുംബസംഗമം

ആലങ്ങാട്: ജീവകാരുണ്യപ്രവർത്തനങ്ങളിൽ 'തണൽ' മാതൃകയെന്ന് അസിസ്റ്റൻറ് കലക്ടർ ഇൗശപ്രിയ. തണൽ പെയിൻ ആൻഡ് പാലിയേറ്റിവ് പാനായിക്കുളം യൂനിറ്റ് സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആതുര സേവനരംഗത്തെ തണലി​െൻറ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്നും അവർ പറഞ്ഞു. ജില്ല രക്ഷാധികാരി എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. തണൽ പാലിയേറ്റിവ് കുടുംബത്തിലെ രോഗികളും കുടുംബാംഗങ്ങളും വളൻറിയർമാരുമാണ് ഒത്തുചേർന്നത്. സാഹിത്യകാരൻ സേതു, സംവിധായകൻ സിബി മലയിൽ, പിന്നണിഗായിക സോണി സായി, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ്, ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ്, ഡോ. സി.എം. ഹൈദർ അലി, യൂസുഫ് കെ. ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.കെ. ഷാജഹാൻ, സാജിത ഹബീബ് പഞ്ചായത്ത് അംഗം ടി.ജെ. ടൈറ്റസ്, സൂദ്കെമി ഡി.ജി.എം സജി വി. മാത്യു, ബിനാനി സിങ്ക് മാനേജർ വിനോദ് കുമാർ, രാജീവ് പള്ളുരുത്തി, കെ.ബി. അബ്ദുല്ല, കെ.കെ. ബഷീർ, ഡോ. ഹുസൈൻ സേട്ട്, ഡോ. സുന്ദരം വേലായുധൻ, ഡോ. സോഫിയ, സുരേഷ് മുട്ടത്തിൽ, സാദിഖ് അലി, സമദ് നെടുമ്പാേശ്ശരി, പി.ഇ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് എം.വി. അബ്ദുൽ റഷീദ് സ്വാഗതവും കെ.എച്ച്. സദഖത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.