റാമ്പ് ഉദ്ഘാടനം ചെയ്തു

കാലടി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച റാമ്പ് പ്രസിഡൻറ് പി.ടി. പോൾ ഉദ്ഘടനം ചെയ്തു. ആറുലക്ഷം രൂപയാണ് െചലവ്. പഞ്ചായത്ത് പ്രസിഡൻറ് തുളസി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യകാര്യ ചെയർമാൻ സിജു ഈരാളി, ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ലോക്ക് അംഗങ്ങളായ എ.എ. സന്തോഷ്, ടി.പി. ജോർജ്, എൽസി വർഗീസ്, വത്സ സേവിയർ, ഗ്രേസി റാഫേൽ, വനജ സദാനന്ദൻ, മെഡിക്കൽ ഓഫിസർ ഡോ. വി.വി. പുഷ്പ എന്നിവർ സംസാരിച്ചു. ചിത്രം--53 കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച റാമ്പി​െൻറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.