must must വയോധികർക്കും ഭിന്നശേഷിക്കാർക്കും വീട്ടു പടിക്കൽ ബാങ്കിങ്​ സേവനം

മുംബൈ: എഴുപത് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും കാഴ്ചയില്ലാത്തവർക്കും വീട്ടു പടിക്കൽ അടിസ്ഥാന ബാങ്കിങ് സേവനങ്ങൾ നൽകണമെന്ന് റിസർവ് ബാങ്ക് (ആർ.ബി.െഎ). ഡിസംബർ 31നുള്ളിൽ ഇത് നടപ്പാക്കണമെന്ന് ആർ.ബി.െഎ ബാങ്കുകളോട് നിർദേശിച്ചു. പണം സ്വീകരിക്കുക, അക്കൗണ്ടിലെ പണം നൽകുക, ഡിമാൻഡ് ഡ്രാഫ്റ്റും ചെക്ക് ബുക്കും എത്തിക്കുക എന്നീ സേവനങ്ങളാണ് നൽകേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പരമാവധി പ്രചാരണം നൽകാനും ഇക്കാര്യം വെബ്സൈറ്റിൽ ഉൾപ്പെടുത്താനും ആർ.ബി.െഎ ബാങ്കുകളോട് നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.