കോർപറേഷ​െൻറ സുവർണജൂബിലി ആഘോഷം; 12ന്​ മാര​ത്തൺ

കൊച്ചി: മുനിസിപ്പൽ കോർപറേഷ​െൻറ സുവർണജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് ഇൗ മാസം 12ന് സംഘടിപ്പിക്കുന്ന സ്പൈസ് കോസ്റ്റ് മാരത്തണിൽ ആറായിരത്തോളം പേർ പങ്കെടുക്കും. മാരത്തണുകൾ പുലർച്ച നാലിന് ആരംഭിക്കും. സചിൻ ടെണ്ടുൽകർ ഫ്ലാഗ് ഓഫ് ചെയ്യും. െവലിങ്ടൺ ഐലൻഡിലെ കെ.കെ. പ്രേമചന്ദ്രൻ സ്പോർട്സ് കോംപ്ലക്സിൽനിന്ന് മാരത്തൺ തുടങ്ങും. ഫുൾ മാരത്തണിൽ പങ്കെടുക്കുന്നവർ പഴയ മട്ടാഞ്ചേരി പാലം, തോപ്പുംപടി, മുണ്ടംവേലി, മണാശ്ശേരി, ബീച്ച് റോഡ്, വേളി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, ബസാർ റോഡ്, ജ്യൂ ടൗൺ റോഡ്, കരുവേലിപ്പടി ഹോസ്പിറ്റൽ റോഡ്, തോപ്പുംപടി, വാത്തുരുത്തി, വെണ്ടുരുത്തി പാലം, തേവര, രവിപുരം ജങ്ഷൻ, ഓൾഡ് തേവര റോഡ്, ഫോർഷോർ റോഡ്, ദർബാർ ഹാൾ റോഡ്, എം.ജി റോഡ് എന്നീ റോഡുകളിലൂടെയാണ് ഒാടുക. ഹാഫ് മാരത്തൺ ഓട്ടക്കാർ െവലിങ്ടൺ ഐലൻഡിൽനിന്ന് വാത്തുരുത്തി, വെണ്ടുരുത്തി പാലം, തേവര, രവിപുരം ജങ്ഷൻ, ഓൾഡ് തേവര റോഡ്, ഫോർഷോർ റോഡ്, ദർബാർ ഹാൾ റോഡ്, എം.ജി റോഡ് എന്നീ റോഡുകളിലൂടെയാണ് ഒാടുന്നത്. ഫാമിലി ഫൺ റണ്ണിൽ പങ്കെടുക്കുന്നവർ െവലിങ്ടൺ ഐലൻഡിൽതന്നെ എട്ട് കി.മീ. ഓടും. രാവിലെ നാലുമുതൽ ഒമ്പതുവരെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. റേഡിയോളജി ദിനാചരണം കൊച്ചി: റേഡിയോളജി വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിങ് അസോസിയേഷ​െൻറ (ഐ.ആർ.ഐ.എ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര റേഡിയോളജി ദിനാചരണം ഐ.എം.എ കൊച്ചി ശാഖ പ്രസിഡൻറ് ഡോ. വർഗീസ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഡോ. സി.ജി. രഘു മുഖ്യപ്രഭാഷണം നടത്തി. ശിൽപശാലക്ക് കോലഞ്ചേരി മെഡിക്കൽ കോളജ് റേഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് ആനന്ദ് നേതൃത്വം നൽകി. ഐ.ആർ.ഐ.എ കേരളഘടകം പ്രസിഡൻറ് ഡോ. എം.ആർ. ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. ടി.വി. രവി, ഡോ. അമൽ ആൻറണി, ഡോ. റിജോ മാത്യു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.