അക്യുപങ്​ചർ ബോധവത്​കരണ ക്ലാസ്​

കൊച്ചി: മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ പകൽവീടും ഒാറ അക്യുപങ്ചർ ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ചു. വളഞ്ഞമ്പലെത്ത എ​െൻറ വീട് ആർട്ട് ഗാലറിയിൽ നടത്തിയ ക്ലാസിന് ഡോ. ദിനേശ് കർത്ത നേതൃത്വം നൽകി. എം.ആർ. രാജേന്ദ്രൻ നായർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ.എൽ. മോഹനവർമ മുഖ്യപ്രഭാഷണം നടത്തി. നവതി ആഘോഷിക്കുന്ന ജി.പി. പിള്ളയെ ആദരിച്ചു. ഡോ. ബേസിൽ, ഡോ.ൈഷറ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അക്യുപങ്ചർ ചികിത്സയെ കൂടുതൽ ജനകീയമാക്കാൻ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അേഞ്ചാളം ശാഖകൾ ആരംഭിക്കുമെന്ന് ഒാറ അക്യുപങ്ചർ ക്ലിനിക് മാനേജിങ് ഡയറക്ടർ ഡോ. ദിനേശ് കർത്ത അറിയിച്ചു. സൗജന്യ അക്യുപങ്ചർ ബോധവത്കരണ ക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും നടത്താൻ ആഗ്രഹിക്കുന്ന സംഘടനകൾ 8078482280 നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.