വികസന പ്രഖ്യാപനം ഫ്ലക്‌സിൽ ഒതുങ്ങി ; കാൽനടപോലും സാദ്ധ്യമാകാതെ ടി.കെ.മുഹമ്മദ് റോഡ്

ആലുവ: ചൂർണിക്കര പഞ്ചായത്തിലെ ദാറുസലാം ഭാഗത്തെ പൈപ്പ് ലൈൻ റോഡുമായി ബന്ധിപ്പിക്കുന്ന ടി.കെ.മുഹമ്മദ് റോഡ് പാടെ തകർന്നു. ആറ്,12 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡിൽ കാൽനട യാത്രപോലും സാദ്ധ്യമാകാത്ത അവസ്‌ഥയാണ്‌.റോഡ് ടാറിങിന് ഫണ്ട് അനുവദിച്ചുവെന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നതല്ലാതെ ഒരുവർഷമായിട്ടും റോഡിലെ കുഴിയടക്കാൻ പോലും തയ്യാറാകുന്നില്ല. വികസന വാഗ്ദാനങ്ങൾ ഇന്നും ഫ്ലക്‌സിൽ ഒരുങ്ങിയിരിക്കുകയാണ്. ഇപ്പോഴത്തെ ശോച്യാവസ്ഥക്ക് കാരണം പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ്. പഞ്ചായത്ത് വൈസ് പ്രസിഡൻറിൻറെ വാർഡു കൂടി ഉൾപ്പെടുന്ന പ്രദേശമാണിത്. നേരത്തെ 12-ാം വാർഡിൽ വാർഡ് മെമ്പറുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപണമുണ്ടായിരുന്നു. ഇതേ അവസ്ഥയിലേക്ക് പഞ്ചായത്തിലെ ഭരണസമിതി മെമ്പർമാരുള്ള വാർഡുകളെല്ലാം പിന്നാക്കം പോവുകയാണ്. ഭരണപാർട്ടിയിലെ അനൈക്യവും പടലപ്പിണക്കങ്ങളുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ കാര്യക്ഷമതയെ ബാധിച്ചിരിക്കുന്നത്. ഇത് ഭരണസമിതിയുടെ എല്ലാ പ്രവർത്തനങ്ങളിലും പ്രകടമാണ്. പഞ്ചായത്തിലെ മിക്കവാറും ഇടറോഡുകൾ ശോച്യാവസ്ഥയിലാണ്. റോഡിൻറെ ശോച്യാവസ്ഥ പരിഹരിച്ച് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി ചൂർണിക്കര പഞ്ചായത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ശോച്യാവസ്‌ഥയിലുള്ള മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ വലിയ രീതിയിലുള്ള ബഹുജന പ്രക്ഷോഭത്തിന് പാർട്ടി മുന്നിട്ടിറങ്ങുമെന്ന് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എ.അൻവർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എം.അൻസാർ, ട്രഷറർ ടി.എം.സലീം, വാർഡ് കമ്മിറ്റി പ്രസിഡൻറ് എം.എം. സിറാജുദ്ദീൻ, ടി.എ.നിയാസ്, കെ.എ.അബ്‌ദുൽ ജലീൽ, ഹനീഫ കുന്നത്തേരി എന്നിവർ പങ്കെടുത്തു. ക്യാപ്‌ഷൻ ea52 road തകർന്ന് കിടക്കുന്ന ചൂർണിക്കര പഞ്ചായത്തിലെ ദാറുസലാം ടി.കെ.മുഹമ്മദ് റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.