ടില്ലറി​െൻറ അടിയിൽ അകപ്പെട്ട്​ തൊഴിലാളിയുടെ കാൽ അറ്റു

പൂച്ചാക്കൽ: കൃഷിക്കായി സ്ഥലം ഉഴുന്നതിനിടെ ടില്ലറി​െൻറ അടിയിൽ തൊഴിലാളിയുടെ കാലുകൾ അകപ്പെട്ട് ഒരു കാല് അറ്റു. കനത്തമഴയിലും നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് നടത്തിയ പ്രവർത്തനം മൂലം ജീവൻ രക്ഷിക്കാനായി. കോട്ടയം ചീപ്പുങ്കൽ ശ്രീക്കുട്ടിഭവനത്തിൽ കുമാരനാണ് (60) പരിക്കേറ്റത്. പള്ളിപ്പുറം ശാന്തിക്കവലക്ക് സമീപത്തെ കൃഷിയിടത്തിൽ ബുധനാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം. ഉഴുന്നതിനിടെ ടില്ലർ തിരിക്കാനായുള്ള ബുഷിൽ ചവിട്ടിയപ്പോൾ കാല് തെറ്റി അടിയിലെ കലപ്പയിൽ അകപ്പെടുകയായിരുന്നു. വലതുകാൽ വിടുവിക്കാൻ ശ്രമിക്കുന്നതിനിടെ ഇടതുകാലും കലപ്പക്കും യന്ത്രത്തിനുമിടെ ‍‍ഞെരുങ്ങി. സംഭവം കണ്ട പ്രദേശവാസികൾ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തി യന്ത്രഭാഗങ്ങൾ അഴിച്ചും മുറിച്ചുനീക്കിയും കുമാര​െൻറ കാലുകളെ വേർപ്പെടുത്തി. വേർപ്പെടുമ്പോൾ വലതുകാലി​െൻറ മുട്ട് മുതൽ താഴോട്ട് പൂർണമായി അരയുകയും പാദത്തിന് മുകളിലായി കാൽ അറ്റുതൂങ്ങിയ നിലയിലുമായിരുന്നു. ഇടതുകാൽ ഭാഗികമായി ചതഞ്ഞ് പിണഞ്ഞിരിക്കുകയുമായിരുന്നു. ഉടൻതന്നെ അഗ്നിശമന സേനയുടെ ആംബുലൻസിൽ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ശുശ്രൂഷനൽകി. വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയ നടത്തി കാലുകൾ സുഖപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. പാടശേഖരസമിതികൾക്ക് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് നൽകിയ ടില്ലറാണിത്. അതി​െൻറ നടത്തിപ്പുകാരനും തൊഴിലാളിയുമാണ് കുമാരൻ. അപകടസമയം പ്രദേശത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയായിരുന്നു. അതിനെ അതിജീവിച്ചാണ് നാട്ടുകാരും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം നടത്തിയത്. സംഭവം നടന്നത് വാഹനം വരാത്ത ഇടവഴിയായതിനാൽ ഹൈഡ്രോളിക് കട്ടർ, സ്പ്രൈഡർ, ജനറേറ്റർ തുടങ്ങിയ ചുമന്ന് എത്തിച്ചാണ് അഗ്നിശമനസേന പ്രവർത്തിച്ചത്. ചേർത്തല സ്റ്റേഷൻ ഓഫിസർ കെ.പി. സന്തോഷ്, അസി. ഓഫിസർ എസ്. പ്രസാദ്, ലീഡിങ് ഫയർമാൻ പി. ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.