ഭീമൻ ചവിട്ടിപ്പാറ വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തം

മൂവാറ്റുപുഴ: ഖനന മാഫിയയുടെ കൈയേറ്റംമൂലം ശോഷിച്ച ഭീമൻ ചവിട്ടിപ്പാറ സംരക്ഷിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തമായി. പഞ്ചപാണ്ഡവരിലെ ഭീമസേന​െൻറ പാദമുദ്ര പതിഞ്ഞിട്ടുണ്ടെന്ന ഐതിഹ്യം നിലനിൽക്കുന്നതിനാലാണ് ഭീമൻ ചവിട്ടിപ്പാറയെന്ന് ഇതിന് പേര് വന്നത്. പായിപ്ര, അശമന്നൂർ, രായമംഗലം പഞ്ചായത്തുകൾ സംഗമിക്കുന്ന ത്രിവേണിക്ക് സമീപമാണ് പ്രകൃതിയുടെ വരദാനമായ ഭീമൻ ചവിട്ടിപ്പാറ. കീഴില്ലം--മാനാറി റോഡിന് സമാന്തരമായി കിലോമീറ്ററോളം പരന്ന് കിടന്നിരുന്ന പാറ ഖനനമാഫിയയുടെ കൈയേറ്റംമൂലം നശിച്ചിരുന്നു. പാറക്ക് ചുറ്റും ഒരിക്കലും വറ്റാത്ത വെള്ളത്താൽ ചുറ്റപ്പെട്ട ഏക്കറുകണക്കിന് പ്രകൃതിസുന്ദരമായ ഭൂമിയുണ്ട്. ഭീമൻ ചവിട്ടിപ്പാറയിൽനിന്ന് ആരംഭിക്കുന്ന മറ്റൊരുപാറക്ക് മുകളിലാണ് പ്രശസ്തമായ കല്ലിൽ ഗുഹ ക്ഷേത്രം. മൂവാറ്റുപുഴയിൽനിന്ന് 10 കി.മീറ്ററും പെരുമ്പാവൂർ, കോതമംഗലം എന്നിവിടങ്ങളിൽനിന്ന് 13 കി.മീറ്ററും മാത്രം അകലത്തിലുള്ള പാറ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ എല്ലാ ഭൗതികസാഹചര്യങ്ങളുമുണ്ട്. നിർദിഷ്ട തങ്കളം-കാക്കനാട് റോഡ് ഭീമൻ ചവിട്ടിപ്പാറക്ക് സമീപത്തുകൂടിയാണ്. റോഡ് പൂർത്തിയാകുന്നതോടെ കാക്കനാട്ടുനിന്ന് 22 കി.മീറ്ററും കോതമംഗലത്തുനിന്ന് അഞ്ച് കി.മീറ്ററും ദൂരം മാത്രമേ ഭീമൻ ചവിട്ടിപ്പാറയിലേക്ക് ഉണ്ടാകൂ. 10 വർഷം മുമ്പ് തയാറാക്കിയ ടൂറിസം പദ്ധതിയിൽ ഭീമൻ ചവിട്ടിപ്പാറയും ഇടംപിടിച്ചിരുെന്നങ്കിലും തുടർ നടപടിയായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.