കന്യാസ്​ത്രീയെ ബലാൽത്സംഗം ​െചയ്​ത കേസ്​; ബംഗ്ലാദേശ്​ സ്വദേശിക്ക്​ ജീവിതാവസാനം വരെ തടവ്​

കൊൽക്കത്ത: കന്യാസ്ത്രീ കൂട്ടബലാൽത്സംഗത്തിനിരയായ കേസിൽ ബംഗ്ലാദേശ് സ്വദേശിയായ പ്രതിക്ക് കോടതി ജീവിതാവസാനം വരെ കഠിന തടവും പിഴയും വിധിച്ചു. . രണ്ട് വർഷം മുമ്പ് പശ്ചിമ ബംഗാളിലെ രാണാഘട്ട് ടൗണിലായിരുന്നു സംഭവം. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. നസ്റുൽ ഇസ്ലാം എന്ന പ്രതിയെയാണ് ശിക്ഷിച്ചത്. ജീസസ് ആൻറ് മേരി കോൺവ​െൻറിൽ പ്രധാന പ്രതി ഉൾപ്പെടെ സംഘം നടത്തിയ കവർച്ചക്കിടെ കന്യാസ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്. നസ്റുൽ ഇസ്ലാമിനു പുറമെ മിലൻ കുമാർ സർകാർ, ഒഹീദുൽ ഇസ്ലാം, മുഹമ്മദ് സലീം ശൈഖ്, ഖലേദർ റഹ്മാൻ, ഗോപാൽ സർകാർ എന്നിവരാണ് പ്രതികൾ. കൂട്ടബലാൽത്സംഗത്തിൽ ഇവരെല്ലാം കുറ്റക്കാരാണെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും നസ്റുൽ ഇസ്ലാം മാത്രമാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. എന്നാൽ, നസ്റുൽ ഇസ്ലാം അടക്കം മറ്റുള്ളവർ കന്യാസ്ത്രീ മഠത്തിൽ അതിക്രമിച്ചു കടന്നതിനും കവർച്ചക്കും ശിക്ഷിക്കെപ്പട്ടു. ഇതനുസരിച്ച് ഇവർക്ക് പത്തു വർഷം കഠിന തടവും 10,000 രൂപ വീതം പിഴയും അഡീഷനൽ സെഷൻസ് ജഡ്ജി കുങ്കും സിൻഹ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടി തടവ് അനുഭവിക്കണം. പ്രതികൾക്ക് ഒളിച്ചുതാമസിക്കാൻ സൗകര്യം ഒരുക്കിയത് ഗോപാൽ സർക്കാറാണെന്ന് കോടതി കണ്ടെത്തി. നസ്റുൽ ഇസ്ലാമിന് ബലാൽത്സംഗത്തിന് പുറമെ മറ്റു രണ്ട് കുറ്റങ്ങൾക്ക് തടവും. 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതികൾ നൽകുന്ന പിഴയിൽ പകുതി കന്യാസ്ത്രീക്ക് നൽകാനും ഉത്തരവിട്ടു. അവർ പണം സ്വീകരിച്ചില്ലെങ്കിൽ അത് കന്യാസ്ത്രീ മഠത്തിന് നൽകണം. നേരത്തേ റാണാഘട്ട് കോടതിയിലായിരുന്ന വിചാരണ കന്യാസ്ത്രീയുടെ അപേക്ഷയെ തുടർന്ന് കൊൽക്കത്ത സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.