നോട്ട്​ നിരോധനം

ദുരിത വർഷം നോട്ട് നിരോധിച്ചിട്ട് ഇന്നേക്ക് ഒരുവർഷമായി. ഒാരോ പ്രദേശത്തും അതുണ്ടാക്കിയ പ്രത്യാഘാതം വളരെ വലുതാണ്. കാർഷിക-മത്സ്യ മേഖലക്ക് പ്രാധാന്യമുള്ള ജില്ലയിൽ നിരോധനം നിരവധി പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. കുട്ടനാടൻ കാർഷികമേഖലയിൽ കർഷകരും തൊഴിലാളികളും അതി​െൻറ തിക്തഫലം തുടക്കംമുതൽ അനുഭവിക്കുന്നു. അപൂർവം ചില മേഖലകൾ ഒഴിച്ചാൽ സാധാരണക്കാരും ഇടത്തട്ടുകാരും മേൽത്തട്ടുകാരും ഒരുപോലെ കറൻസി നിരോധനത്തി​െൻറ ദുരിതവലയത്തിലായി. അതുണ്ടാക്കിയ പ്രശ്നങ്ങളിലേക്ക് ഒരു എത്തിനോട്ടം. അടിമുടി വിയർത്ത് കർഷകർ ആലപ്പുഴ: പുഞ്ചകൃഷിയുടെ സമയത്താണ് നോട്ട് നിരോധിച്ചത്. പാടശേഖരങ്ങളിലെ പണിക്കും കൃഷിക്കാവശ്യമായ സാധനങ്ങൾ വാങ്ങാനും സൂക്ഷിച്ച പണം വെറും കടലാസായി മാറിയ ദിവസങ്ങളായിരുന്നു അത്. ഹെക്ടറുകണക്കിന് പാടശേഖരങ്ങളിൽ കർഷകരും തൊഴിലാളികളും ഒരുപോലെ പ്രയാസപ്പെട്ടു. പണിയെടുക്കുന്ന െതാഴിലാളിക്ക് കൊടുക്കാൻ പണമില്ല. പണം നൽകാൻ ബാങ്കുകൾ തയാറല്ല. കൃഷിക്കാവശ്യമായ കീടനാശിനിയും വളവും ഉൾപ്പെടെയുള്ളവ വാങ്ങുന്നതിന് പണമില്ലാതെ കർഷകർ നട്ടംതിരിഞ്ഞു. കൊയ്ത്തിനുശേഷവും പണത്തി​െൻറ ദൗർലഭ്യം കർഷകരെ വരിഞ്ഞുമുറുക്കി. ബാങ്കിൽനിന്ന് വായ്പ ലഭിക്കുന്നതിന് ഉണ്ടാക്കിയ നിയന്ത്രണങ്ങളായിരുന്നു പ്രധാനം. പിന്നീട് അടുത്ത കൃഷിക്കാലത്തും തുടർന്നു. ബാങ്കുകളിൽ വായ്പ തിരിച്ചടക്കാൻ കഴിയാതെ കർഷകർ നെേട്ടാട്ടമോടി. എല്ലാ പണത്തിനും കണക്ക് വേണമെന്ന സർക്കാറി​െൻറ കടുത്ത നിയന്ത്രണത്തിന് കർഷകരും വിധേയരായി. തൊഴിലാളികളാകെട്ട കർഷകരുടെ സാമ്പത്തിക പ്രതിസന്ധിക്ക് ഇരയാവുകയും ചെയ്തു. മുൻകാലങ്ങളിലുണ്ടായിരുന്ന തൊഴിൽ ദിനങ്ങൾ കുറഞ്ഞു. സാമ്പത്തിക പ്രയാസം കാരണം കുട്ടനാട്ടിൽ ഒാരോ കൃഷി സീസണിലും തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചു. കള പറിക്കാനും പാടശേഖരങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാമ്പത്തികപ്രയാസംമൂലം കർഷകർ വിമുഖതകാട്ടി. കരപിടിക്കാൻ കർഷകർ പാടശേഖരങ്ങൾ പാട്ടക്കാർക്ക് കൊടുത്തു. തൊഴിലാളികൾ മറ്റുമേഖലകൾ അന്വേഷിച്ച് പോകുന്ന പ്രവണതയും വർധിച്ചു. ആടിയുലയാതെ ഒാണാട്ടുകരയിലെ നാളികേര കാർഷികവിപണി കായംകുളം: നോട്ട് നിരോധന പ്രതിസന്ധിയിൽ ആടിയുലയാത്ത ഒാണാട്ടുകരയിലെ നാളികേര കാർഷികവിപണി കർഷകർക്ക് പ്രതീക്ഷ നൽകുന്നു. നാളികേരത്തിന് മികച്ച വില ലഭിക്കുന്നതാണ് നോട്ട് പ്രതിസന്ധിയെ അതിജീവിക്കാൻ കാരണമായത്. ഫെഡറേഷനുകൾ വഴി ഒാണാട്ടുകര കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി നാളികേര സംഭരണം തുടങ്ങിയതാണ് കർഷകർക്ക് സഹായമായത്. എന്നാൽ, തുടക്കത്തിൽ ഇവരുടെ സംഭരണത്തെയും ബാധിച്ചിരുന്നു. കർഷകർക്ക് പണം നൽകുന്നതിലാണ് പ്രതിസന്ധി ഉണ്ടായത്. ബാങ്കിലെ നൂലാമാല കാരണം നാളികേരം നൽകാൻ കർഷകർ തയാറായില്ല. എന്നാൽ, സംഘടിത കരുത്തിൽ ഇതിനെ കമ്പനി മറികടക്കുകയായിരുന്നു. ഇപ്പോൾ വെളിച്ചെണ്ണ ഉൽപാദനം വർധിപ്പിച്ചതോടെ ആവശ്യത്തിന് നാളികേരം കിട്ടാത്തത് മാത്രമാണ് പ്രശ്നമെന്ന് ചെയർമാൻ കറ്റാനം ഷാജിയും സി.ഇ.ഒ രമണി ഗോപാലകൃഷ്ണനും പറഞ്ഞു. കമ്പനി നടത്തിയ ഇടപെടലുകളാണ് നോട്ട് പ്രതിസന്ധി സമയത്ത് നാളികേര കാർഷിക വിപണിയെ പിടിച്ചുനിർത്തിയത്. മാന്യമായ വില ഉറപ്പാക്കി തേങ്ങ എടുക്കാൻ തയാറായത് കർഷകർക്ക് ആത്മവിശ്വാസം വളർത്തി. 25,000 കർഷകരുടെ കൂട്ടായ്മയാണിത്. 250 സംഘങ്ങൾ നോട്ട് നിരോധനകാലത്തിന് മുേമ്പ രൂപവത്കരിച്ചിരുന്നു. ഇവരിൽനിന്ന് തെരഞ്ഞെടുത്ത പ്രതിനിധികളെ ഉൾക്കൊള്ളിച്ച് 29 ഫെഡറേഷനും രൂപപ്പെടുത്തി. സംഭരണകേന്ദ്രങ്ങൾ സ്ഥാപിച്ച് നാളികേരം എടുത്തു. വളം നൽകിയും മറ്റും കർഷകർക്ക് ആശ്വാസം പകർന്നു. ഇപ്പോൾ 34 രൂപ നിരക്കിലാണ് കമ്പനി നാളികേരം എടുക്കുന്നത്. എന്നാൽ, ആവശ്യത്തിന് ഉൽപാദനം ഇല്ലാത്ത അവസ്ഥയാണെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.