നോട്ട് നിരോധനത്തി​െൻറ ഒന്നാം വാർഷികം: എൽഡിഎഫ് ധർണ ഇന്ന്

ആലപ്പുഴ: നോട്ട് നിരോധനത്തി​െൻറ ഒന്നാം വാർഷിക ദിനമായ ബുധനാഴ്ച എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ എസ്.ബി.െഎ ശാഖക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. രാവിലെ ഒമ്പത് മണിക്ക് നഗരചത്വരത്തിൽനിന്ന് എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനമായി കല്ലുപാലത്തിന് സമീപമുള്ള എസ്.ബി.െഎ പ്രധാനശാഖയിൽ എത്തിച്ചേരും. സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. സി.പി.െഎ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിക്കും. കരിദിനാചരണം മാന്നാർ: നോട്ട് നിരോധനത്തി​െൻറ ഒന്നാം വാർഷികം അഖിലേന്ത്യാതലത്തിൽ കരിദിനമായി ആചരിക്കുന്നതി​െൻറ ഭാഗമായി മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച രാവിലെ 9.30ന് മാന്നാർ സ്റ്റോർ ജങ്ഷനിൽനിന്ന് പരുമലയിലേക്ക് പ്രതിഷേധ പ്രകടനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.