രക്ഷബോട്ടുകളിൽ താൽക്കാലിക നിയമനം

ആലപ്പുഴ: തോട്ടപ്പള്ളി, അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷനുകളിലെ ഇൻറർസെപ്റ്റർ, റെസ്‌ക്യൂ ബോട്ടുകളിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. തസ്തികയും യോഗ്യതയും ചുവടെ. ബോട്ട് കമാൻഡർ, അസി. ബോട്ട് കമാൻഡർ: വിരമിച്ച നേവി/കോസ്റ്റ്ഗാർഡ്/ബി.എസ്.എഫ് വാട്ടർ വിങ് സൈനികർ. എസ്.എസ്.എൽ.സി തത്തുല്യം, കേരള മൈനർ പോർട്സി​െൻറ മാസ്റ്റർ ഡ്രൈവർ എം.എം.ഡി ലൈസൻസ്, കടലിൽ ബോട്ട് ഓടിച്ച് മൂന്നുവർഷത്തെ പരിചയം. പ്രായം 50 കവിയരുത്. ബോട്ട് സ്രാങ്ക്: ഏഴാംതരം, ബോട്ട് സ്രാങ്ക് സർട്ടിഫിക്കറ്റ്/എം.എം.ഡി ലൈസൻസ്/മദ്രാസ് ജനറൽ റൂൾസ് പ്രകാരമുള്ള ലൈസൻസ്/ട്രാവൻകൂർ -കൊച്ചിൻ റൂൾ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസൻസ്. ദിവസം 1000 രൂപ വേതനം. അഞ്ച് ടൺ/12 ടൺ ഇൻറർസെപ്റ്റർ ബോട്ടിൽ കടലിൽ ജോലി ചെയ്ത പരിചയം. പ്രായം 45 കവിയരുത്. ബോട്ട് ഡ്രൈവർ: ഏഴാം ക്ലാസ്. ബോട്ട് ഡ്രൈവർ സർട്ടിഫിക്കറ്റ്/എം.എം.ഡി ലൈസൻസ്, വിരമിച്ച നേവി/കോസ്റ്റ്ഗാർഡ്/ബി.എസ്.എഫ് /സി.ആർ.പി.എഫ്, അഞ്ച് ടൺ/12 ടൺ ഇൻറർസെപ്റ്റർ ബോട്ടിൽ കടലിൽ ബോട്ട് ഓടിച്ചുള്ള മൂന്നുവർഷത്തെ പരിചയം. പ്രായം 45 കവിയരുത്. ദിവസം 600രൂപ വേതനം. ബോട്ട് ലാസ്‌കർ: ഏഴാം ക്ലാസ് വരെ പഠിച്ചവരും പോർട്ട് വകുപ്പ് നൽകുന്ന ബോട്ട് ലാസ്‌കർ ലൈസൻസും ഉണ്ടാകണം. പ്രായം 18-35 ന് മധ്യേ. ദിവസം 400 രൂപ വേതനം. മറൈൻ ഹോം ഗാർഡ്: കടലിൽ 500 മീറ്റർ നീന്തൽ പരീക്ഷയിൽ വിജയിക്കണം. 400 രൂപ വേതനം. ആദ്യ മൂന്ന് തസ്തികക്ക് അഞ്ചടി ആറ് ഇഞ്ച് ഉയരം, നെഞ്ചളവ് 85 സെ.മീ., വികസിക്കുമ്പോൾ 90 സെ.മീ. ഒന്നാം ഗ്രേഡ് സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫിസർ നൽകുന്ന ശാരീരിക--മാനസിക-ആരോഗ്യക്ഷമത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, രോഗികൾ എന്നിവർ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹരല്ല. ഉദ്യോഗർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഇൗ മാസം 16ന് രാവിലെ എട്ടിന് രേഖകൾ സഹിതം തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ഭരണഭാഷ പരിപോഷണയോഗം ആലപ്പുഴ: സാമ്പത്തിക സ്ഥിതി-വിവരക്കണക്ക് ജില്ല ഒാഫിസ് ആഭിമുഖ്യത്തിൽ ഭരണഭാഷ പരിപോഷണയോഗം സംഘടിപ്പിച്ചു. ഡോ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ എസ്. ലീലദേവി അധ്യക്ഷത വഹിച്ചു. ചേർത്തല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് ജീവനക്കാരുടെ ൈകയെഴുത്ത് മാസിക കൂട്ടെഴുത്തി​െൻറ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ജില്ല ഓഫിസർ എസ്. ഉഷ, റിസർച് ഓഫിസർ ആർ. വിനയകുമാർ, അഡീഷനൽ ജില്ല ഓഫിസർ കെ.ജി. പാർഥസാരഥി, റിസർച് അസിസ്റ്റൻറ് ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.