പോക്​സോ കേസിൽ അഞ്ചുവർഷം കഠിനതടവ്​

പത്തനംതിട്ട: ഒമ്പത് വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 63വയസ്സുകാരന് അഞ്ചുവർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. തിരുവല്ല പൊലീസ് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് പെരിങ്ങര മേപ്രാൽ കണിയാൻതറ തുണ്ടിപറമ്പിൽ വീട്ടിൽ രാജൻ എന്ന കുരുവിള ടി. ചെറിയാനെ പോക്സോ സ്പെഷൽ കോടതി ജഡ്ജി എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴയൊടുക്കാത്തപക്ഷം മൂന്നുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2013 ആഗസ്റ്റ് 24നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി പെൺകുട്ടിയെ ആറ്റുമീൻ നൽകാമെന്നുപറഞ്ഞ് വീട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിെച്ചന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ഹൻസലാഹ് മുഹമ്മദ് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.