ജനകീയ സമരങ്ങള്‍ക്കെതിരായ ഭരണകൂട അതിക്രമങ്ങൾ ആശങ്കജനകം ^വി.എസ്​

ജനകീയ സമരങ്ങള്‍ക്കെതിരായ ഭരണകൂട അതിക്രമങ്ങൾ ആശങ്കജനകം -വി.എസ് കൊച്ചി: ജനകീയ സമരങ്ങള്‍ക്കെതിരായ ഭരണകൂട അതിക്രമങ്ങൾ ആശങ്കയുളവാക്കുന്നതാണെന്ന് ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. പുതുവൈപ്പിനിലെ നിർദിഷ്ട എൽ.പി.ജി ടെര്‍മിനലിനെതിരായ സമരത്തി​െൻറ ഭാഗമായി കൊച്ചിയിൽ നടന്ന 'ചുവടുവൈപ്പിന്‍' സമരസമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് വി.എസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സമ്മേളന ഉദ്ഘാടകനായി വി.എസിെനയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആരോഗ്യകാരണങ്ങളാൽ എത്താൻ കഴിഞ്ഞില്ല. സ്വതന്ത്രവും ഭീതിരഹിതവുമായ ജീവിതം അസാധ്യമാകുേമ്പാഴാണ് ഒരു ജനത പ്രതിരോധവുമായി ഇറങ്ങുന്നതെന്ന് സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ദേഹം പറഞ്ഞു. നാം ഒരിക്കലും വികസത്തിന് എതിരല്ല. ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുകയാണ് ആദ്യം വേണ്ടത്. അപകടസാധ്യതയുള്ള ഒരു പദ്ധതി ജനവാസ കേന്ദ്രങ്ങളോടു ചേര്‍ന്ന് സ്ഥാപിക്കാൻ വേണ്ടത്ര പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. ഹൈകോടതി വിധിയില്‍ പറയുന്ന അനുമതികൾ ലഭിക്കുന്നതിനുമുമ്പ് പുതുവൈപ്പ് പദ്ധതിയുമായി മുന്നോട്ടുപോവുന്നത് ശരിയല്ല. വികസനത്തി​െൻറ പേരില്‍ ജനങ്ങളുടെ ജീവനും കൃഷിയിടങ്ങളും സ്വത്തും തകര്‍ക്കപ്പെടാന്‍ പാടില്ല. ജനങ്ങളുടെയും ഭരണകൂടത്തി​െൻറയും വികസന സ്വപ്‌നങ്ങൾ രണ്ടാവുന്നതാണ് പ്രശ്‌നങ്ങള്‍ക്കും സമരങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനകീയസമരങ്ങളെ ഭരണകൂടങ്ങള്‍ തീവ്രവാദമാക്കി ചിത്രീകരിക്കുന്നതില്‍ അത്ഭുതം തോന്നുന്നെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രമുഖ മനുഷ്യാവകാശ-മാധ്യമ പ്രവർത്തകൻ ബി.ആര്‍.പി. ഭാസ്കര്‍ പറഞ്ഞു. ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് അതിജീവനത്തിന് ജനങ്ങള്‍ക്ക് പോരാടേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. സംസ്ഥാനത്തി​െൻറ വിവിധഭാഗങ്ങളില്‍ നടക്കുന്ന സമരങ്ങളുടെ തുടര്‍ച്ചയാണ് പുതുവൈപ്പിനിേലതും. ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ കൊണ്ടു വരുന്ന പല പദ്ധതികളും ആശങ്കക്ക് വഴിെവക്കുന്നതാണ്. സെക്രേട്ടറിയറ്റിലിരുന്ന് കടലാസ് നീക്കിയതുകൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ല. 2017ലും ജനകീയസമരങ്ങള്‍ അടിച്ചമര്‍ത്താമെന്ന വിശ്വാസം ഭരണാധികാരികൾ വെടിയണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വികസനങ്ങളുടെ പൊതുസ്വഭാവം നിയമങ്ങളെ നോക്കുകുത്തിയാക്കി മുന്നോട്ടു േപാകുന്നതാണെന്ന് തുടർന്ന് സംസാരിച്ച മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ പറഞ്ഞു. സമരസമിതി കണ്‍വീനര്‍ എം.ബി. ജയഘോഷ് അധ്യക്ഷതവഹിച്ചു. കെ.വി. തോമസ് എം.പി, എസ്.ശർമ എം.എൽ.എ, ഹൈബി ഈഡന്‍ എം.എല്‍.എ, കെ.എൽ.സി.എ പ്രതിനിധി ഷാജി ജോര്‍ജ്, ടി.ജെ. വിനോദ്, കെ.കെ. രമ, സി.ആര്‍. നീലകണ്ഠന്‍, പി. രാജു തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.