സിമൻറ് ബ്രിക്സ് ആന്‍ഡ് ടൈല്‍സ് മാനുഫാക്ചറേഴ്സ് അസോ. സമരത്തിലേക്ക്

കൊച്ചി: ക്വാറി- ക്രഷര്‍ മേഖലയിലെ അന്യായ വിലവര്‍ധന പരിഹരിക്കുക, ജി.എസ്.ടി നികുതി കുറക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള സിമൻറ് ബ്രിക്സ് ആന്‍ഡ് ടൈല്‍സ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഉൽപാദനം നിര്‍ത്തി അനിശ്ചിതകാല സമരത്തിലേക്ക് തയാറാകുന്നതായി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചുശതമാനം വാറ്റുണ്ടായിരുന്നിടത്ത് ജി.എസ്.ടി വന്നതോടെ സിമൻറ് ഉൽപന്നങ്ങള്‍ക്ക് നികുതി 28 ശതമാനമായി. ജി.എസ്.ടിക്ക് മുമ്പ് 18 രൂപയായിരുന്ന സിമൻറ് കട്ടക്ക് ഇപ്പോള്‍ 25 രൂപയാണ്. വിലവര്‍ധന മൂലം ആവശ്യക്കാരില്ലാെതയും അധികനികുതിഭാരം താങ്ങാനാകാതെയും നിരവധി യൂനിറ്റ് പൂട്ടി. സമരത്തി​െൻറ ഭാഗമായി 27ന് ജില്ല ഭരണകേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. പരിഹാരമുണ്ടായില്ലെങ്കില്‍ പണിമുടക്കിലേക്ക് നീങ്ങുമെന്നും സംസ്ഥാന പ്രസിഡൻറ് വിജു പാലാല്‍, സെക്രട്ടറി ജോബി എബ്രഹാം, വൈസ് പ്രസിഡൻറ് വര്‍ഗീസ് ജെ. ആലുക്കല്‍ എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.