ആശുപത്രി ഉപകരണങ്ങൾ നന്നാക്കി

പിറവം: നഗരസഭ തെരഞ്ഞെടുപ്പി​െൻറ രണ്ടാം വാർഷിക ദിനമായ നവംബർ അഞ്ചിന് എൽ.ഡി.എഫ് കൗൺസിലർമാർ വേറിട്ട സേവന മാർഗവുമായി മാതൃകയായി. പിറവം താലൂക്ക് ആശുപത്രിയിൽ വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതിരുന്ന അമ്പതോളം കട്ടിലുകൾ, കസേരകൾ, അലമാരകൾ, സ്റ്റാൻഡുകൾ, ട്രോളികൾ, വീൽ ചെയറുകൾ എന്നിവ തുരുമ്പു നീക്കി പെയിൻറ് ചെയ്തു. പിറവം എം.കെ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും ഡി.വൈ.എഫ്.െഎ പ്രവർത്തകരും നാട്ടുകാരും ശ്രമദാനത്തിൽ പങ്കാളികളായി. രാവിലെ എട്ടിന് തുടങ്ങിയ ശ്രമദാനത്തിൽ നഗരസഭാംഗങ്ങളായ ഡോ.അജേഷ് മനോഹർ, ബെന്നി വി. വർഗീസ്, സോജൻ ജോർജ്, പ്രഫ. ടി.കെ. തോമസ്, കെ.ആർ. ശശി, മുകേഷ് തങ്കപ്പൻ, നീതു ഡിജോ, സിന്ധു ജയിംസ്, ആതിര രാജൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.