കിഴക്കമ്പലം^പള്ളിക്കര റോഡ് നിർമാണം വീണ്ടും തടസ്സപ്പെട്ടു

കിഴക്കമ്പലം-പള്ളിക്കര റോഡ് നിർമാണം വീണ്ടും തടസ്സപ്പെട്ടു പള്ളിക്കര: ശോച്യാവസ്ഥയിലായ കിഴക്കമ്പലം-പള്ളിക്കര റോഡ് നിർമാണം വീണ്ടും തടസ്സപ്പെട്ടു. അച്ചപ്പൻ കവലയിൽ 100 മീറ്ററിൽ പൈപ്പിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ടുവർഷം മുമ്പാണ് റോഡ് കുത്തിപ്പൊളിച്ച് പൈപ്പിട്ടത്. പൈപ്പിട്ട ഭാഗം മണ്ണിട്ട് മൂടിയെങ്കിലും പിന്നീട് റീടാറിങ് ചെയ്തിരുന്നില്ല. ഇതേതുടർന്ന് മഴ ആരംഭിച്ചതോടെ റോഡ് പൊട്ടിപ്പൊളിഞ്ഞു. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് റോഡ് വീണ്ടും ടാറിങ് ആരംഭിച്ചത്. എന്നാൽ, പൈപ്പിടുന്ന സമയത്ത് അച്ചപ്പൻ കവലയിൽനിന്ന് 100 മീറ്റർ ഭാഗത്ത് പൈപ്പ് മാറ്റി സ്ഥാപിച്ചിരുന്നില്ല. ഈ ഭാഗം വെട്ടിപ്പൊളിച്ച് പൈപ്പിട്ടാലേ ടാറിങ് നടത്താൻ കഴിയൂ. എന്നാൽ, വാട്ടർ അതോറിറ്റിയുടെ കരാറുകാരൻ ഈ ഭാഗം ഒഴിച്ചിട്ടാണ് പൈപ്പിട്ടത്. ഇതുമൂലം ടാറിങ് നടത്തിയാലും വീണ്ടും വെട്ടിപ്പൊളിക്കേണ്ട അവസ്ഥയുണ്ടാകും. എന്നാൽ, റോഡ് വെട്ടിപ്പൊളിക്കണമെങ്കിൽ 2.60 ലക്ഷം കെട്ടിവെക്കണമെന്നാണ് കെ.എസ്.ടി.പി നിലപാട്. നേരേത്ത വാട്ടർ അതോറിറ്റി മൂന്നുകോടി കെട്ടിെവച്ചാണ് റോഡ് വെട്ടി പ്പൊളിച്ചത്. ഇനി റോഡ് വെട്ടിപ്പൊളിക്കണമെങ്കിൽ ടെൻഡർ നടപടി പൂർത്തീകരിക്കുകയും വേണം. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് പി.പി. അബൂബക്കർ പൊതുമരാമത്ത് മന്ത്രിക്ക് വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. പള്ളിക്കര-പാടത്തിക്കര ഭാഗം വീതികൂട്ടി സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം കൺെവൻഷൻ പട്ടിമറ്റം: യൂത്ത് കോൺഗ്രസ് പട്ടിമറ്റം മണ്ഡലം കൺെവൻഷനും വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ല പ്രസിഡൻറ് എ.പി. കുഞ്ഞുമുഹമ്മദിന് സ്വീകരണവും വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഹനീഫ കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ബിനീഷ് പുല്യാട്ടിൽ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത്, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് പി.പി. അബൂബക്കർ, അനിബൻകുന്നത്ത്, കെ.എം. പരീത്പിള്ള, കെ.കെ. പ്രഭാകരൻ, ബാബു സൈതാലി, ജോളി ബേബി, കെ.എം. സലീം, പി.എച്ച്. അനൂപ്, വർഗീസ് പി. ഐസക്, എബി ചാക്കോ, എം.കെ. ഉണ്ണി, വി.ജി. വാസുദേവൻ, നൗഫൽ മാഹീൻ, അൽതാഫ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.