ഐ.എ.പി മധ്യകേരള ബ്രാഞ്ചിന് ആറ് അവാർഡുകൾ

ആലുവ: ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) സംസ്‌ഥാന ഘടകത്തി‍​െൻറ ആറ് പ്രധാന അവാർഡുകൾ മധ്യകേരള ബ്രാഞ്ചിന് ലഭിച്ചു. സംസ്‌ഥാനത്തെ മികച്ച ബ്രാഞ്ചായി മധ്യകേരളയെ തെരഞ്ഞെടുത്തിട്ടുണ്ട്. മുലയൂട്ടൽ ബോധവത്കരണ വാരാചരണ കാമ്പയിനിൽ മികച്ച പ്രവർത്തനത്തിന് മധ്യകേരള ബ്രാഞ്ചിന് ഒന്നാം സ്‌ഥാനം ലഭിച്ചപ്പോൾ ഒ.ആർ.എസ് വാരാചരണത്തിൽ രണ്ടാമതെത്തി. മികച്ച ബ്രാഞ്ച് പ്രസിഡൻറായി മധ്യകേരളയുടെ പ്രസിഡൻറ് ഡോ. എം.എ. സജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. വിവിധ കാമ്പയിനുകളിലെ മികച്ച കൺവീനർമാരായി ഡോ. എ.കെ. റഫീഖ്, ഡോ. ഷിമ്മി പൗലോസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ലഹരിവിരുദ്ധ ബോധവത്കരണ ഭാഗമായി ഡോ. എം.എൻ. വെങ്കിടേശ്വരൻ തയാറാക്കിയ ഷോർട്ട് ഫിലിമിനും അവാർഡ് ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.