കേരള ചരിത്രത്തിലെ അപൂർവ നിമിഷങ്ങളുമായി ചിത്രപ്രദർശനം

കൊച്ചി: മദ്രാസ് ലെജിേസ്ലറ്റിവ് അസംബ്ലി മുതൽ പിണറായി വിജയൻ മന്ത്രിസഭ വരെയുള്ള കേരള ചരിത്രം മഹാരാജാസി​െൻറ മെയിൻഹാൾ കീഴടക്കി. കേരളം കണ്ട ശക്തമായ നേതൃനിര, ഉറച്ച ശബ്ദത്തിലുള്ള സത്യപ്രതിജ്ഞകൾ, വേദനിപ്പിച്ച വിടവാങ്ങലുകൾ തുടങ്ങി ഓരോ ചരിത്ര നിമിഷങ്ങളും ചിത്രങ്ങളായി ചുവരുകളിലെത്തി. ഐക്യകേരളം പിറവിയെടുക്കുന്നതിനുമുമ്പ് മദ്രാസ് ലെജിേസ്ലറ്റിവ് അസംബ്ലിയിൽ അംഗങ്ങളായിരുന്ന മലയാളികളായ അമ്പാട്ട് ശിവരാമമേനോൻ, എൻ. ഗോപാലമേനോൻ, കോങ്ങാട്ടിൽ രാമൻമേനോൻ തുടങ്ങിയവരുടെയും കൊച്ചി നിയമസഭ കൗണ്‍സില്‍ അംഗങ്ങളുടെയും തിരുവിതാംകൂര്‍ കൗണ്‍സില്‍ അംഗങ്ങളുടെയും ഉൾപ്പെടെയുള്ള ഫോട്ടോകൾ നിയമസഭ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് നിയമസഭ മ്യൂസിയത്തി​െൻറ പ്രദർശനത്തിലുണ്ട്. കൊച്ചി, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ, മുഖ്യമന്ത്രിമാർ‍, 1928-ലെ ശ്രീമൂലം പ്രജാസഭ അംഗങ്ങൾ 1947 മുതല്‍ 56 വരെയുള്ള നിയമനിർമാണസഭകളിലെ അധ്യക്ഷന്മാർ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങൾ പ്രദർശനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. 1950-ല്‍ തിരു-കൊച്ചി നിയമസഭയെ അഭിസംബോധന ചെയ്യുന്ന ലോക്‌സഭ സ്പീക്കര്‍ ജി.വി. മാവ്‌ലങ്കറി​െൻറ ഫോട്ടോയും തിരു-കൊച്ചി സംയോജന റിപ്പോര്‍ട്ട് ഒപ്പുെവക്കുന്ന എന്‍.എം. ബുച്ചി​െൻറ ചിത്രവും അപൂർവ ശേഖരമാണ്. വൈക്കം സത്യഗ്രഹം, കൊച്ചിയില്‍ ഉത്തരവാദിത്ത ഭരണം ഏര്‍പ്പെടുത്തിയുള്ള പത്രറിപ്പോര്‍ട്ട്, 1928-ല്‍ സൈമണ്‍ കമീഷനെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചുള്ള പത്രറിപ്പോര്‍ട്ട്, ഗാന്ധി വധം തുടങ്ങി പഴയ പത്രങ്ങളുടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകളും അപൂർവ ശേഖരങ്ങളാണ്. പ്രദർശനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.