സാ​േങ്കതിക തകരാർ; മെട്രോ സർവിസ്​ തടസ്സപ്പെട്ടു

കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി മെട്രോ റെയിൽ സർവിസ് രണ്ടു മണിക്കൂറിലേറെ തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒൻപതു മണിയോടെയാണ് പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള മെട്രോ സർവിസുകൾ നിലച്ചത്. ടിക്കറ്റെടുത്ത യാത്രക്കാർ ഏറെ നേരം പ്ലാറ്റ് ഫോമുകളിൽ കാത്തു നിൽക്കേണ്ടി വന്നു. അതേസമയം ആലുവ മുതൽ പാലാരിവട്ടം വരെയുള്ള സർവിസ് മുടക്കമില്ലാതെ തുടർന്നു. രാത്രി 10 മണിയോടെ സർവിസ് പുനരാരംഭിച്ചു. ടിക്കറ്റെടുത്ത യാത്രക്കാരിലേറെയും ട്രെയിൻ എത്താതായതോടെ ഇതിനിടെ മടങ്ങിപ്പോയി. സാങ്കേതിക പ്രശ്നമാണ് തകരാറിന് കാരണമെന്നും രാത്രിയോടെ പ്രശ്നം പരിഹരിച്ചതായും കെ.എം.ആർ.എൽ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച സർവിസ് പതിവുപോലെ ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.