കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി വാര്‍ഷിക സമ്മേളനം

ആലപ്പുഴ: ഒരുവര്‍ഷം നീളുന്ന ഹൃദ്രോഗ ബോധവത്കരണത്തിന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ (സി.എസ്.ഐ.കെ) തുടക്കം കുറിച്ചു. മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ചിന്ത, സമീപനം, ഭക്ഷണക്രമം എന്നിവയിലെ മാറ്റങ്ങളാണ് ഹൃദ്രോഗവും മറ്റു ജീവിത ശൈലി രോഗങ്ങളും ക്രമാതീതമായി വർധിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി നിയമങ്ങളും സുസ്ഥിരതയും ഉൾക്കൊണ്ടുള്ള ശാരീരികവും മാനസികവുമായ വളര്‍ച്ച മനുഷ്യനുണ്ടാകണം. ലാഭങ്ങള്‍ക്കും നേട്ടത്തിനും വേണ്ടിയുള്ള മരണപ്പാച്ചിലില്‍ ജീവിതക്രമം തെറ്റിയതി​െൻറ തിക്തഫലങ്ങളാണ് സമൂഹം ഇന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്‍ അവതാരകനായി ചിത്രീകരിച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ബോധവത്കരണ വിഡിയോയുടെ പ്രകാശനം മന്ത്രിയും വെബ്‌സൈറ്റി​െൻറയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലി​െൻറയും പ്രകാശനം നഗരസഭ ചെയര്‍മാൻ തോമസ് ജോസഫും നിര്‍വഹിച്ചു. ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. കെ. ശിവപ്രസാദ്, ഡോ. രാജു ജോര്‍ജ്, ഡോ. എൻ. ശ്യാം, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ഗഗന്‍ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. മുന്നൂറോളം ഹൃദ്രോഗ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച മാർച്ച് നടത്തി കോലം കത്തിച്ചു ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ലേക്ക് പാലസ് റിസോർട്ടി​െൻറ ബുക്കിങ് ഓഫിസിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി മന്ത്രിയുടെ കോലം കത്തിച്ചു. ടൗണിൽനിന്ന് ആരംഭിച്ച മാർച്ച് കെ.എസ്.ആർ.ടി.സിക്ക് സമീപം പൊലീസ് തടഞ്ഞു. ലേക്ക് പാലസ് ബുക്കിങ് ഓഫിസിൽ കരിങ്കൊടി കെട്ടാനുള്ള സമരക്കാരുടെ ശ്രമം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും നടന്നു. ജില്ല ജനറൽ സെക്രട്ടറി അജി ആർ. നായർ ഉദ്ഘാടനം ചെയ്തു. പ്രമോദ് കാരക്കാട് അധ്യക്ഷത വഹിച്ചു. ശ്രീരാജ് ശ്രീവിലാസം, ശ്യാംകൃഷ്ണൻ, ആർ. കണ്ണൻ, ടി.സി. രഞ്ജിത്ത്, ഷാജി കരുവാറ്റ, വരുൺ ആലപ്പുഴ, ലാൽകൃഷ്ണ, വിശ്വവിജയ്പാൽ, സജിത്ത്, സന്തോഷ്, അനൂപ് എന്നിവർ നേതൃത്വം നൽകി. വീട്ടിൽനിന്നും പിണങ്ങിയിറങ്ങിയ കുട്ടിയെ പൊലീസ് രക്ഷിതാക്കൾക്കൊപ്പം അയച്ചു ചേർത്തല: രക്ഷിതാക്കളോട് പിണങ്ങി എറണാകുളത്തുനിന്നും സൈക്കിളിൽ പള്ളിപ്പുറം പള്ളിയിലെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിയെ പൊലീസി​െൻറ സഹായത്തോടെ രക്ഷിതാക്കളെ ഏൽപ്പിച്ചു. പള്ളുരുത്തി സ്വദേശിയായ കുട്ടി ശനിയാഴ്ച ഉച്ചയോടെയാണ് പള്ളിയിലെത്തിയത്. ക്ഷീണിച്ച കുട്ടി വികാരിയോട് വിശക്കുന്നതായും ഭക്ഷണം വേണമെന്നും പറഞ്ഞു. വീട്ടുകാരെകുറിച്ചും മറ്റും ചോദിച്ചിട്ട് പറയാൻ തയാറായില്ല. തുടർന്നാണ് പൊലീസി​െൻറ സഹായം തേടിയത്. പൊലീസ് ഇടപെട്ട് രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടിയെ അവർക്കൊപ്പം അയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.