എല്‍.കെ.ജി, യു.കെ.ജി ക്ലാസുകള്‍ ആരംഭിച്ചു

മൂവാറ്റുപുഴ: കുരുക്കുന്നപുരം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ലത ശിവന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ബാബു തട്ടാറുകുന്നേല്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.യു. ബേബി സമ്മാനദാനവും, മാറാടി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.വൈ. മനോജ് പഠനോപകരണങ്ങള്‍ വാങ്ങാനുള്ള ധനസഹായവും, മാറാടി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മ​െൻറ് സൊസൈറ്റി പ്രസിഡൻറ് സാബു ജോണും, മാറാടി വനിത സർവിസ് സഹകരണ സംഘം പ്രസിഡൻറ് ലീല കുര്യനും സ്‌കൂളിലേക്കുള്ള പ്രിൻററി​െൻറ കൈമാറ്റവും, സി.പി.എം ലോക്കല്‍ സെക്രട്ടറി എം.പി. ലാല്‍ കുട വിതരണവും നിർവഹിച്ചു. മാറാടി വി.മാര്‍ത്ത മറിയ പള്ളി വികാരി ഫാ.എല്‍ദോസ് പാറയ്ക്കപുത്തന്‍പുര, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ഒ.പി. ബേബി, ഒ.സി. ഏലിയാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രമ രാമകൃഷ്ണന്‍, വത്സല ബിന്ദുക്കുട്ടന്‍, മുരളി കൃഷ്ണന്‍, പ്രധാനാധ്യാപിക കെ.എന്‍. ഗിരിജ, പി.ടി.എ പ്രസിഡൻറ് പി,വൈ. ബെന്നി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.