മണ്ടൂർ അപകടം: ബസിന്​ ഫിറ്റ്​നസ്​ പ്ര​ശ്​നങ്ങളില്ലെന്ന്​ പ്രാഥമിക റിപ്പോർട്ട്​

കണ്ണൂർ: അഞ്ചു പേരുടെ മരണത്തിനിടയാക്കിയ മണ്ടൂർ ബസപകടത്തിന് കാരണമായ ബസിന് പിഴവുകളില്ലെന്ന് മോേട്ടാർ വാഹന വകുപ്പ്. ജോയിൻറ് ആർ.ടി.ഒ അബ്ദുൽ ഷുക്കൂർ കൂടക്കലി​െൻറ നേതൃത്വത്തിൽ നടന്ന പ്രാഥമിക പരിശോധനയിലാണ് ബസിന് ഫിറ്റ്നസ് പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയത്. അപകട വിവരമറിഞ്ഞ ഉടൻതന്നെ മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. ബസി​െൻറ ഫിറ്റ്നസ് പ്രശ്നങ്ങളാണ് അപകട കാരണമെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ, മഴയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് മോേട്ടാർ വാഹന വകുപ്പി​െൻറ നിഗമനങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, ബസി​െൻറ മുൻവശത്തെ ടയറുകൾ തേഞ്ഞു തീരാറായ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സമീപകാലത്ത് ജില്ലയിലുണ്ടായ ഏറ്റവും വലിയ വാഹനാപകടമാണ് മണ്ടൂരിലേത്. ജില്ലയിലെ സ്വകാര്യ ബസുകളുടെ വിശദമായ പരിശോധന ഒാരോ വർഷവും നടത്താറുണ്ടെന്നും, ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ബസുകൾ ഒാടാൻ അനുവദിക്കാറില്ലെന്നും ജോയിൻറ് ആർ.ടി.ഒ 'മാധ്യമ'ത്തോട് പറഞ്ഞു. അപകടത്തിൽപെട്ട ബസ് ഉൾപ്പെടെ ഇത്തരത്തിൽ പരിശോധനക്ക് വിധേയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് ആർ.ടി.ഒയുടെ നേതൃത്വത്തിൽ വിശദ പരിശോധന പിന്നീട് നടക്കും. നടപടിക്രമങ്ങൾക്കുശേഷം, പൊലീസ് ആവശ്യപ്പെടുേമ്പാഴാണ് ഇൗ പരിശോധന നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.