ഇന്ദിരഗാന്ധി ജന്മശതാബ്​ദി

നെട്ടൂർ: നാടിനുവേണ്ടി രക്തസാക്ഷികളായവരെ ഓർക്കാൻ കോൺഗ്രസിനേ കഴിയൂ എന്നും വിഘടനവാദികൾക്കെതിരെ നടപടിയെടുത്ത ധീരവനിതയാണ് ഇന്ത്യയുടെ രക്തസാക്ഷി ഇന്ദിരഗാന്ധിയെന്നും എ.ഐ.സി.സി വക്താവ് പി.സി. ചാക്കോ പറഞ്ഞു. ഓർമകളിൽ ആവേശം പകരുന്ന വ്യക്തിത്വത്തിനുടമയാണ് ഇന്ദിര ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. നെട്ടൂരിൽ യാഘോഷ ഭാഗമായി നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.കെ. ജയരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡ് വിതരണം കെ.ബി. മുഹമ്മദ് കുട്ടി, മരട് നഗരസഭ ചെയർപേഴ്സൻ സുനില സിബി, വി.ജയകുമാർ എന്നിവർ നിർവഹിച്ചു. ആൻറണി ആശാംപറമ്പിൽ, ടി.കെ. ദേവരാജൻ, ആർ.കെ. സുരേഷ് ബാബു, പി.ഡി. മാർട്ടിൻ, ടി.പി. ആൻറണി, സാംസൺ അറയ്ക്കൽ, സി.പി. ഷാജികുമാർ, ലോറൻസ് സിമേന്തി, ജയ ജോസഫ് എന്നിവർ സംസാരിച്ചു. ഇരുചക്രവാഹനം തെന്നി മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക് മരട്: പൈലിങ് ചളിയിൽ തെന്നി ഇരുചക്രവാഹനം വീണ് യാത്രികർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് 12ഒാടെ വൈറ്റില പവർഹൗസ് റോഡിന് സമീപമാണ് സംഭവം. വൈറ്റില കുന്നറഭാഗത്ത് മെട്രോ റെയിലി​െൻറ നിർമാണജോലി നടക്കുന്നുണ്ട്. ഇവിടെനിന്ന് ലോറിയിൽ നീക്കം ചെയ്ത ചളിയാണ് റോഡിൽ വീണത്. ചളി കയറ്റിയ ലോറി പവർഹൗസ് ഇടറോഡ് വഴി ദേശീയ പാതയിലേക്ക് കടക്കുന്നതിനിടെ, ലോറിയുടെ പിൻവശത്തെ വാതിൽ തുറന്നുപോയതാണ് കാരണം. റോഡിൽ വീണ ചളിയിൽ തെന്നി പിറെക വന്ന ഇരുചക്രവാഹനം മറിയുകയായിരുന്നു. മെട്രോ തൊഴിലാളികളെത്തി ചളി റോഡിൽനിന്നും കോരി വാഹനത്തിൽ കയറ്റി നീക്കം ചെയ്തു. അര മണിക്കൂറോളം ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് മഴ പെയ്തതോടെ അവശേഷിച്ച ചളി റോഡിൽ പരന്നൊഴുകി. ഇത് വാഹനങ്ങൾ പോകുമ്പോൾ മറ്റ് യാത്രക്കാരുടെമേൽ തെറിച്ചതായും പരാതി ഉയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.