നാടന്‍ പശുക്കളുടെ പ്രദര്‍ശനം ഇന്ന്​

മുഹമ്മ: എസ്.എല്‍ പുരം ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രത്തില്‍ 'സുനന്ദിനി-2017' നാടന്‍ പശുക്കളുടെ പ്രദര്‍ശനവും പ്രകൃതി കര്‍ഷകസംഗമവും ഞായറാഴ്ച നടക്കും. 15 ഇനങ്ങളില്‍പെട്ട നൂറോളം നാടന്‍പശുക്കള്‍ പ്രദര്‍ശനത്തിനുണ്ടാകും. കേരളത്തില്‍നിന്നുള്ള വെച്ചൂര്‍, കാസർകോട് കുള്ളന്‍, ചെറുവള്ളി, കപില, കർണാടകത്തില്‍നിന്നുള്ള ജാവലി-കൃഷ്ണ വാലി-ഖിലാരി, തമിഴ്‌നാട്ടിലെ കങ്കായം, ഗുജറാത്തിലെ ഗിര്‍, പഞ്ചാബിലെ സഹിവാള്‍, രാജസ്ഥാനില്‍നിന്നുള്ള കാങ്ക്രേജ്, റെഡ്‌സിന്ദി, തഞ്ചാവൂര്‍ കൃഷ്ണ, ഹൈറേഞ്ച് ഡ്വാര്‍ഫ് തുടങ്ങിയയിനം പശുക്കള്‍ പ്രദര്‍ശനത്തെ ആകര്‍ഷകമാക്കും. പഞ്ചഗവ്യ ചികിത്സയും ജൈവ ഉല്‍പന്നങ്ങളുടെ വില്‍പനയും ഉണ്ടാകും. ശിൽപശാലക്ക് മൃഗസംരക്ഷണ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും പാലക്കാട് പി.കെ. ദാസ് മെമ്മോറിയില്‍ മെഡിക്കൽ കോളജിലെ ജന്തുജന്യ രോഗവിഭാഗം മേധാവിയുമായ ഡോ. ശുദ്ധോധനന്‍, അന്താരാഷ്ട്ര കായല്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പദ്മകുമാര്‍ എന്നിവർ നേതൃത്വം നല്‍കും. നാടന്‍പശു പ്രദര്‍ശനവും കര്‍ഷകസംഗമവും രാവിലെ ഒമ്പതിന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. നബാര്‍ഡില്‍നിന്ന് അംഗീകാരം ലഭിച്ച മൂന്ന് ഫാര്‍മേഴ്‌സ് ക്ലബുകളുടെ ഉദ്ഘാടനം നബാര്‍ഡ് ജില്ല വികസന ഓഫിസര്‍ ആര്‍. രഘുനാഥന്‍പിള്ള നിർവഹിക്കും. വൈകീട്ട് മൂന്നിന് സമാപന സമ്മേളനം മന്ത്രി. പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ഭൂ അധിനിവേശ യാത്രക്ക് സ്വീകരണം നൽകും ചേര്‍ത്തല-: കേരള പുലയര്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് നയിക്കുന്ന ഭൂ അധിനിവേശ യാത്രക്ക് ആറ്, ഏഴ്, എട്ട് തീയതികളില്‍ ജില്ലയിലെ കെ.പി.എം.എസ് യൂനിറ്റുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം വി.സി. ശിവന്‍, ജില്ല പ്രസിഡൻറ് ടി. സന്തോഷ്കുമാര്‍, സെക്രട്ടറി കെ. രാജപ്പന്‍, വൈസ് പ്രസിഡൻറ് വി. മധുസൂദനന്‍, കടവില്‍ രവി എന്നിവര്‍ പറഞ്ഞു. ചെങ്ങന്നൂര്‍, മാന്നാര്‍, മാവേലിക്കര, ചാരുംമൂട്, കാര്‍ത്തികപ്പള്ളി, കായംകുളം, കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളിലെ 285 ശാഖകളില്‍നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കും. 20ന് തൃശൂരില്‍ നടക്കുന്ന മഹാറാലിയില്‍ ജില്ലയില്‍നിന്ന് 15,000 പ്രവര്‍ത്തകർ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.