പൊലീസ്^റെസിഡൻറ്​സ്​ അസോസിയേഷൻ സംയുക്ത പദ്ധതി 'റാപ്പിഡ്​' ഉദ്​ഘാടനം ഇന്ന്​

പൊലീസ്-റെസിഡൻറ്സ് അസോസിയേഷൻ സംയുക്ത പദ്ധതി 'റാപ്പിഡ്' ഉദ്ഘാടനം ഇന്ന് ആലപ്പുഴ: ജില്ല പൊലീസിെനാപ്പം നൂറോളം റെസിഡൻറ്സ് അസോസിയേഷനുകളും പങ്കുചേരുന്ന സമാധാന പ്രസ്ഥാനമായ റാപ്പിഡി​െൻറ ഉദ്ഘാടനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ െഎ.ജി പി. വിജയൻ മുഖ്യപ്രഭാഷണം നടത്തും. ജനങ്ങളുടെ സുരക്ഷയെയും സമൂഹത്തി​െൻറ സമാധാനവും നാടി​െൻറ വികസനവും മുൻനിർത്തി ജില്ല പൊലീസ് പൊതുജനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് റാപ്പിഡ്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ, മദ്യം-മയക്കുമരുന്ന് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവ ഫലപ്രദമായി തടയാനും ക്രമസമാധാനം നിലനിർത്താനും ജില്ല പൊലീസും റെസിഡൻറ്സ് അസോസിയേഷനുകളും സംയുക്തമായി നടത്തുന്ന പ്രവർത്തനത്തിലൂടെ കഴിയുമെന്ന് എസ്.പി എസ്. സുരേന്ദ്രൻ പറഞ്ഞു. പ്രാരംഭത്തിൽ അമ്പലപ്പുഴ താലൂക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളുടെ പരാതി ജില്ല പൊലീസ് മേധാവി നേരിട്ട് കേൾക്കുകയും സർക്കിൾ ഇൻസ്പെക്ടർ തലത്തിൽ പരാതി പരിഹാര നടപടികൾ വിലയിരുത്തുകയും ചെയ്യും. നേത്രദാന കാമ്പയിൻ സംഘടിപ്പിച്ചു ആലപ്പുഴ: 'അന്ധതയെ നേരിടാൻ യുവതയുടെ കണ്ണുകൾ' മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.െഎ ജില്ലയിലാകെ നേത്രദാന കാമ്പയിൻ സംഘടിപ്പിച്ചു. കാൽലക്ഷം പ്രവർത്തകർ നേത്രദാന സമ്മതപത്രം ഒപ്പിട്ട് നൽകി പദ്ധതിയിൽ പങ്കാളികളായതായി ഭാരവാഹികൾ പറഞ്ഞു. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ആലപ്പുഴ മെഡിക്കൽ കോളജിൽ ജില്ല സെക്രട്ടറി മനു സി. പുളിക്കലിൽനിന്ന് നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങി പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി നിർവഹിച്ചു. ജില്ല പ്രസിഡൻറ് എം.എം. അനസ് അലി അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗം ആർ. രാജേഷ് എം.എൽ.എ, ജില്ല ട്രഷറർ ആർ. രാഹുൽ, വൈസ് പ്രസിഡൻറ് ലിജിൻ കുമാർ പടിശ്ശേരി, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എ. ഷാനവാസ്, എ. സ്വരരാജ്, അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം. സജീർ, പ്രസിഡൻറ് അജ്മൽ ഹസൻ, സി.ജി. സൈറസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.