മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: മുൻ മാനേജർ അറസ്​റ്റിൽ

മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ കോടികൾ തട്ടിയ കേസിൽ മുൻ മാനേജർ അറസ്റ്റിൽ. തഴക്കര ശാഖ മാനേജരായിരുന്ന ജ്യോതി മധുവിനെയാണ് തിരുവല്ല ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. 2016 ഡിസംബറിലാണ് കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സഹകരണ വകുപ്പ് സെക്ഷൻ 65 പ്രകാരം നടത്തിയ അന്വേഷണത്തിൽ 34 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് ബാങ്കിലെ മാനേജരായ ജ്യോതി മധു, കാഷ്യർ ബിന്ദു ജി. നായർ, കമ്പ്യൂട്ടർ ഓപറേറ്റർ കുട്ടിസീമ ശിവം എന്നിവരെ സർവിസിൽനിന്ന് നീക്കിയിരുന്നു. തുടർന്ന് മാവേലിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കഴിഞ്ഞ മേയിൽ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ബാങ്കിലെ പ്രധാന രേഖകളായ ഡേ ബുക്ക്, കാഷ് ബുക്ക്, കമ്പ്യൂട്ടർ എന്നിവയിൽ കൃത്രിമം കാട്ടിയതായി കണ്ടെത്തി. സ്വർണ പണയത്തിൽ പണയ വസ്തു ഇല്ലാതെ ലോൺ കൊടുത്തതായും നിക്ഷേപക സർട്ടിഫിക്കറ്റ് ഉണ്ടാക്കി വ്യാജ അക്കൗണ്ടുകളിലേക്കും പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായും ജ്യോതി മധുവി​െൻറ സ്വന്തം അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തി. ഏഴുവർഷമായി ഈ ക്രമക്കേടുകൾ തുടർന്നു. കാഷ്യർ ബിന്ദു ജി. നായർ, കമ്പ്യൂട്ടർ ഓപറേറ്റർ കുട്ടിസീമ ശിവം എന്നിവർ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും മുൻ ബാങ്ക് പ്രസിഡൻറ് ഉൾെപ്പടെ പലരുടെയും സഹായം കുറ്റകൃത്യം നടത്തുന്നതിന് പ്രതികൾക്ക് ലഭ്യമായതായും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ജ്യോതിയെ മൊഴിയെടുത്തശേഷം 12 മണിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന, ഐ.ടി ആക്ട് പ്രകാരമുള്ള വകുപ്പുകൾ എന്നിവയാണ് ജ്യോതി മധുവിനെതിരെ ചുമത്തിയിരിക്കുന്നത്. മാവേലിക്കര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജ്യോതിയെ ഈമാസം 18 വരെ റിമാൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിക്ടറ്റീവ് ഇൻസ്പെക്ടർ വി. ജോഷി, എ.എസ്.ഐ അനിൽകുമാർ, സി.പി.ഡി.ഒ വിനോദ് കുമാർ, സി.പി.ഒ ഷാനവാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഗാന്ധിപ്രതിമക്ക് സ്വീകരണം നൽകി കാർത്തികപ്പള്ളി: കാർത്തികപ്പള്ളി ഗവ. യു.പി സ്കൂളിൽ സ്ഥാപിക്കാനായി നിർമിച്ച ഗാന്ധിപ്രതിമ ഘോഷയാത്രയോടെ സ്കൂളിൽ എത്തിച്ചു. ചിങ്ങോലി പഞ്ചായത്ത് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എച്ച്. നിയാസ് നിർവഹിച്ചു. മുതുകുളം ബ്ലോക്ക് അംഗം രഞ്ജിത് ചിങ്ങോലി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനന്ദവല്ലി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ശാന്തകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിനി, സുഷമകുമാരി, എസ്.എം.സി ചെയർമാൻ ബി. കൃഷ്ണകുമാർ, മുതുകുളം ഗാന്ധിസേവാകേന്ദ്രം വൈസ് പ്രസിഡൻറ് എസ്.കെ. പിള്ള, കെ. ശോഭന, ഗാന്ധിദർശൻ ലീഡർ എസ്. സാബിത്ത്, ആറാട്ടുപുഴ ജനാർദനൻ, ജനപ്രതിനിധികൾ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.