കേ​ര​ള ഭ​ര​ണ​കൂ​ടം ജ​ന​ത്തി​നെ​തി​ര്​ –ഹ​മീ​ദ് വാ​ണി​യ​മ്പ​ലം

കൊച്ചി: കേരള ഭരണകൂടം മദ്യ, സ്വാശ്രയ വിഷയങ്ങളിൽ ജനത്തിനെതിരായ നയസമീപനമാണ് സ്വീകരിക്കുന്നതെന്ന് വെൽഫയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. പീഡനങ്ങളിലൂടെ നൂറുകണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളും യാതന അനുഭവിക്കുമ്പോൾ മദ്യലോബിക്ക് ഓശാന പാടുന്ന സമീപനമാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നത്. ഏപ്രിൽ മുതൽ പുതുക്കേണ്ട ബാർ^മദ്യശാല ലൈസൻസുകൾ പുതുക്കാതെ അടുത്ത മൂന്നുമാസത്തേക്കുകൂടി സ്വതന്ത്രമായി പ്രവൃത്തിക്കാൻ മദ്യശാലകൾക്ക് അനുമതി കൊടുക്കുക മാത്രമല്ല, ജനഹിതത്തിന് എതിരായാൽപോലും മാറ്റപ്പെടുന്ന ബിവറേജസ് കോർപറേഷെൻറയും കൺസ്യൂമർ ഫെഡിെൻറയും ഔട്ട്ലറ്റുകൾക്ക് പൊലീസ് സംരക്ഷണം നൽകുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. സ്വാശ്രയ വിദ്യാഭ്യാസനയത്തിലും ഗവ. സ്വാശ്രയ മുതലാളിമാർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ വെൽെഫയർ പാർട്ടി സംഘടിപ്പിച്ച മദ്യവിരുദ്ധ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനം ഫോർട്ട്കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ല ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ഡയറക്ടർ ഫാ. ആൻറണി അറക്കൽ, മദ്യവിരുദ്ധ സമിതി കൊച്ചി താലൂക്ക് പ്രസിഡൻറ് അജാമിളൻ, പാർട്ടി ജില്ല സെക്രട്ടറി പി.ഇ. ശംസുദ്ദീൻ, മണ്ഡലം പ്രസിഡൻറ് എം.എച്ച്. അബ്ദുറഹീം എന്നിവർ സംസാരിച്ചു. മദ്യവിരുദ്ധ പ്രക്ഷോഭയാത്ര ക്യാപ്റ്റനും പാർട്ടി ജില്ല പ്രസിഡൻറുമായ സമദ് നടുമ്പാശ്ശേരിക്ക് ഭാരവാഹികൾ സ്വീകരണം നൽകി. സ്വീകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.