മെട്രോ ജനകീയ യാ​​ത്ര: അണികളുടെ ആവേശം നേതാക്കളെ ഒന്നടങ്കം കുരുക്കിലാക്കി

ആലുവ: മെട്രോ ജനകീയ യാത്രയിലെ അണികളുടെ ആവേശം നേതാക്കളെ ഒന്നടങ്കം കുരുക്കിലാക്കി. കെ.പി.സി.സി പ്രസിഡൻറടക്കമുള്ളവർ കേസിൽ പ്രതികളായേക്കും. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവഗണിച്ചെന്ന പേരിലാണ് യു.ഡി.എഫ് ജൂൺ 20ന് ജനകീയ യാത്ര സംഘടിപ്പിച്ചത്. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ആയിരങ്ങൾ യാത്രയിൽ പങ്കെടുത്തതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. 150 പേർക്ക് കൂടി യാത്രചെയ്യുന്നതിനുള്ള ടിക്കറ്റാണ് ഡി.സി.സി ഏർപ്പാടാക്കിയിരുന്നത്. എന്നാൽ പ്രവർത്തകർ സ്വന്തം നിലയിലും മറ്റു ചിലർ ടിക്കറ്റെടുക്കാതെയും യാത്രയിൽ പങ്കാളിയായി. ആവേശം അണപൊട്ടിയപ്പോൾ ചട്ടങ്ങൾ പാലിക്കാതെ മുദ്രാവാക്യം വിളികൾ ഉയർത്തി. തിരക്ക് ഏറിയപ്പോൾ ഉമ്മൻ ചാണ്ടിക്ക് ആദ്യമെത്തിയ ട്രെയിനിൽ കയറാനായില്ല. അണികളുടെ തിരക്ക് കൂടിയതോടെ രണ്ടാമെതത്തിയ ട്രെയിനിലാണ് യാത്ര ചെയ്തത്. ഇതിനെതിരെ സി.പി.എം ആലുവ ഏരിയ കമ്മിറ്റി നൽകിയ പരാതിയാണ് നേതാക്കളെ കുരുക്കിലാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.