വനിത കമീഷന്‍ അദാലത്​: 27 പരാതി തീര്‍പ്പാക്കി

കൊച്ചി: എറണാകുളം ടി.ഡി.എം ഹാളില്‍ നടന്ന വനിത കമീഷന്‍ അദാലത്തില്‍ 95 പരാതി പരിഗണിച്ചു. 27 എണ്ണം തീര്‍പ്പാക്കി. 14 പരാതി പൊലീസ് അന്വേഷണത്തിനും എെട്ടണ്ണം ആര്‍.ഡി.ഒയുടെ പരിഗണനക്കും അയച്ചു. കൗണ്‍സലിങ്ങിന് അഞ്ചെണ്ണവും അടുത്ത അദാലത്തിന് 41 എണ്ണവും മാറ്റിെവച്ചു. കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികളാണ് കൂടുതല്‍ വന്നതെന്ന് വനിത കമീഷന്‍ അംഗം ഡോ. ലിസി ജോസ് അറിയിച്ചു. അംഗം എം.എസ്. താര, ഡയറക്ടര്‍ കുര്യാക്കോസ്, സി.ഐ കെ.എം. ലീല, ജോണ്‍ എബ്രഹാം, മേഘ ദിനേശ് എന്നിവര്‍ പങ്കെടുത്തു. ന്യൂനപക്ഷ കമീഷന്‍ സിറ്റിങ് പ്രവേശനം നിഷേധിച്ച വിദ്യാര്‍ഥിക്ക് രണ്ടുദിവസത്തിനകം പ്രവേശനം നല്‍കണം കാക്കനാട്: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍നിന്ന് ഉയര്‍ന്ന മാര്‍ക്ക് നേടി ഒമ്പതാം ക്ലാസ് വിജയിച്ച വിദ്യാര്‍ഥിക്ക് പത്താം ക്ലാസ് പ്രവേശനം നിഷേധിച്ച പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മ​െൻറിനെതിരെ കര്‍ശന നടപടിയുമായി ന്യൂനപക്ഷ കമീഷന്‍. രണ്ടുദിവസത്തിനകം കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന് ഹെഡ്മാസ്റ്റര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന കലക്ടറുടെയും വിദ്യാഭ്യാസ ഉപഡയറക്ടറുടെയും കോതമംഗലം ജില്ല വിദ്യാഭ്യാസ ഓഫിസറുടെയും റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തിലാണ് നടപടി. ന്യൂനപക്ഷത്തി​െൻറ പേരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനംതന്നെ ഇതേ വിഭാഗത്തിൽപെട്ട വിദ്യാര്‍ഥിക്ക് തുടര്‍പഠനം നിഷേധിച്ചത് അതിഗുരുതരമാണെന്നും സ്‌കൂള്‍ മാനേജ്‌മ​െൻറിനെതിെര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് പി.കെ. ഹനീഫ പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസത്തിനായി സ്‌കൂളിന് ലഭിച്ചുവരുന്ന സര്‍ക്കാര്‍ ധനസഹായവും മറ്റും പരിശോധിക്കേണ്ടിവരുമെന്നും കമീഷന്‍ വ്യക്തമാക്കി. കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമീഷന്‍ സിറ്റിങ്ങിലാണ് തീരുമാനം. പൂത്തോട്ട ശ്രീനാരായണ സ്‌കൂളില്‍നിന്ന് ഒമ്പതാം ക്ലാസ് പൂര്‍ത്തിയാക്കിയ മുഹമ്മദ് റോഷന്‍ എന്ന വിദ്യാര്‍ഥിക്കാണ് തണ്ടേക്കാട് ജമാഅത്ത് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചത്. തണ്ടേക്കാേട്ടക്ക് മാറി താമസിച്ചതിനാല്‍ തുടര്‍പഠനത്തിന് ഈ വര്‍ഷം തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസിലേക്ക് പ്രവേശനം തേടി. എന്നാല്‍, കാരണമില്ലാതെ അപേക്ഷ നിരസിക്കുകയായിരുെന്നന്ന് കമീഷന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷാകര്‍ത്താവ് അബ്ദുൽ റഹ്മാന്‍ കലക്ടര്‍ക്കും കോതമംഗലം ജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്കും എറണാകുളം ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. കുട്ടി ബാലാവകാശ കമീഷനിലും പരാതി നല്‍കി. കുട്ടിക്ക് ഉടന്‍ പ്രവേശനം നല്‍കണമെന്നും ഇക്കാര്യം വിദ്യാഭ്യാസ ഓഫിസര്‍ ഉറപ്പാക്കണമെന്നും ബാലാവകാശ കമീഷന്‍ ഉത്തരവിട്ടിരുന്നു. കലക്ടറും രണ്ടുദിവസത്തിനകം കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ ഉത്തരവുകള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ ഒരുവിലയും നല്‍കിയില്ലെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കമീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്ന് പ്രധാനാധ്യാപക​െൻറ ചുമതലയുള്ള അബൂബക്കറിനെതിരേ അച്ചടക്ക നടപടി ആരംഭിച്ചതായും കുട്ടിക്ക് തുടര്‍പഠനത്തിന് സൗകര്യം ഒരുക്കിക്കൊടുക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ മാനേജര്‍, പ്രധാനാധ്യാപകന്‍, രക്ഷിതാവ്, ഡി.ഇ.ഒ, ഡി.ഡി എന്നിവരോട് ഹാജരാകാന്‍ കമീഷന്‍ ആവശ്യപ്പെട്ടത്. സ്‌കൂള്‍ മാനേജര്‍ ഒഴികെയുള്ളവര്‍ ഹാജരായി. കുട്ടിയുടെ തുടര്‍പഠനം ഉറപ്പാക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. അംഗവൈകല്യമുള്ള പരാതിക്കാരന് പി.എസ്‌.സി പട്ടികയിലുണ്ടായിട്ടും നിയമനം നല്‍കാത്തതുമായി ബന്ധപ്പെട്ട് ടി.വി. ജോര്‍ജ് സമര്‍പ്പിച്ച പരാതിയില്‍ കമീഷന്‍ തെളിവെടുത്തു. പി.എസ്‌.സി പട്ടിക കാലാവധി നാലര വര്‍ഷമായി കൂട്ടിയിട്ടുണ്ടെന്ന വാദം തെളിയിക്കുന്ന രേഖകള്‍ അടുത്ത സിറ്റിങ്ങില്‍ ഹാജരാക്കാന്‍ പരാതിക്കാരന് കമീഷന്‍ നിര്‍ദേശം നല്‍കി. രക്ഷാകര്‍ത്താവി​െൻറ പേരിെല ബാങ്ക് വായ്പ തുകയുടെ ബാധ്യത മക്കളിൽനിന്ന് ഈടാക്കിയ ബാങ്ക് നടപടിക്കെതിെര സമര്‍പ്പിച്ച പരാതിയില്‍ എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സിനെതിരേ കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ കമീഷന്‍ ഉത്തരവിട്ടു. ആകെ 16 പരാതിയാണ് പരിഗണനക്ക് വന്നത്. അടുത്ത സിറ്റിങ് സെപ്റ്റംബര്‍ ഏഴിന് നടക്കും. ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ കൂടാതെ അംഗങ്ങളായ അഡ്വ. മുഹമ്മദ് ഫൈസല്‍, അഡ്വ. ബിന്ദു തോമസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.