വീടു വെക്കാൻ വാങ്ങിയ നിലം നികത്താൻ അനുവദിക്കേണ്ടെന്ന്​ ഹൈകോടതി

കൊച്ചി: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽവന്നശേഷം വാങ്ങിയ വയൽ നികത്താൻ അനുമതി തേടി നിലവിലെ ഉടമ നൽകുന്ന അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന് ഹൈകോടതി. വീടുവെക്കാൻ നിശ്ചിത അളവിൽ വയൽ നികത്താൻ അനുമതി നൽകുന്ന നിയമം ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണിത്. നിലം നികത്താനുള്ള അപേക്ഷ ജില്ല ഭരണകൂടവും പ്രാദേശിക നിരീക്ഷണ സമിതിയും നിരസിച്ചതിനെതിരെ ആലപ്പുഴ സ്വദേശി കെ.എസ്. തങ്കച്ചൻ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചി​െൻറ ഉത്തരവ്. ഹരജിക്കാരൻ 2014ലാണ് നിലം വാങ്ങി വീടുവെക്കാൻ നികത്താൻ അനുമതി തേടിയത്. വീടുവെക്കാൻ ഗ്രാമങ്ങളിൽ പത്ത് സ​െൻറും നഗരങ്ങളിൽ അഞ്ച് സ​െൻറും പാടം നികത്താൻ അനുമതി നൽകാമെന്ന് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലമുള്ള കർഷകന് വീടു വെക്കാനാണ് ഇൗ ഇളവ് നൽകിയത്. എന്നാൽ, ഇതി​െൻറ മറവിൽ പലരും പത്ത് സ​െൻറ് നിലം വാങ്ങി നികത്താൻ അനുമതിക്ക് അപേക്ഷ നൽകുന്നത് അനുവദിക്കാനാവില്ല. ഇതനുവദിച്ചാൽ വൻതോതിൽ ദുരുപയോഗത്തിന് സാധ്യതയുണ്ട്. വലിയ നെൽപ്പാടങ്ങൾ പലർക്കായി മുറിച്ച് വിൽക്കുകയും ഓരോരുത്തരും നിലം നികത്താൻ അനുമതി തേടുകയും ചെയ്യും. നിലം ഉടമയുടെ കുടുംബാംഗങ്ങൾ മാറിത്താമസിക്കാൻ വീടു വെക്കുന്നതിന് നിലം നികത്താനും അനുമതി ചോദിക്കാനിടയുണ്ട്. ഇങ്ങനെ അനുമതി നൽകിയാൽ നെൽവയൽ സംരക്ഷണ നിയമത്തി​െൻറ ലക്ഷ്യം അട്ടിമറിക്കപ്പെടും. നിയമം വരുന്നതിന് മുമ്പ് നിലമുടമയായിരുന്നയാൾക്ക് ഇളവു നൽകാനാണ് നിയമത്തിൽ പറയുന്നത്. ഇതി​െൻറ പേരിൽ നിലം വാങ്ങി നികത്തുന്നത് അനുവദിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.