പരിസ്ഥിതിക്കുവേണ്ടി എൽഡേഴ്സ്

ആലങ്ങാട്: യു.സി കോളജ് കേന്ദ്രമായി പ്രവർത്തിക്കുന്ന ദി എൽഡേഴ്സ് അസോസിയേഷൻ '' പരിപാടി സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി കെ.കെ. മുരളീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ചെയർമാൻ സദാശിവൻപിള്ള അധ്യക്ഷത വഹിച്ചു. 'പരിസ്ഥിതിയും -വയോജനങ്ങളും' വിഷയത്തെ ആസ്പദമാക്കി കെ.കെ. തമ്പി മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങൾ എല്ലാവരും അവരുടെ കൊച്ചുമക്കളെക്കൊണ്ട് ഒരു വൃക്ഷത്തൈ എങ്കിലും പരിപാലിപ്പിക്കുമെന്ന പ്രതിജ്ഞയെടുത്തു. ഇതിന് സൗജന്യമായി വൃക്ഷത്തൈകളും വിതരണം ചെയ്തു. ആർ.കെ. കൃഷ്ണകുമാർ, ഗിരിജ ഹരി, ജോയൻറ് സെക്രട്ടറി ടി.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.