വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വത്തിക്കാനില്‍ പാലിയം സ്വീകരിച്ചു

കൊച്ചി: വത്തിക്കാനിലെ ബസിലിക്കയില്‍ ഫ്രാൻസിസ് മാർപാപ്പയിൽനിന്ന് വരാപ്പുഴ വരാപ്പുഴ ആര്‍ച്ച് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പാലിയം സ്വീകരിച്ചു. ആഗോളസഭയിലെ 36 മെത്രാപ്പോലീത്തമാരാണ് സ്ഥാനീയ ചിഹ്നമായ പാലിയം ഉത്തരീയം സ്വീകരിച്ചത്. ഇത്തവണ പാലിയം സ്വീകരിക്കുന്ന ഏക ഇന്ത്യക്കാരനാണ് ജോസഫ് കളത്തിപ്പറമ്പിൽ. 2016 ഡിസംബര്‍ 18നാണ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വരാപ്പുഴ മെത്രാപ്പോലീത്തയായി സ്ഥാനാരോഹിതനായത്. പാലിയം നല്‍കല്‍ ശുശ്രൂഷയില്‍ പ്രോട്ടോ ഡീക്കന്‍ നവമെത്രാപ്പോലീത്തമാരെ പേരുവിളിച്ച് അവരുടെ സാന്നിധ്യം അറിയിക്കുകയും റോമിലെ സഭകൂട്ടായ്മയിെല ഭാഗഭാഗിത്വത്തി​െൻറയും പത്രോസി​െൻറ പരമാധികാരത്തിലുള്ള പങ്കാളിത്തത്തി​െൻറയും ഭാഗമായി പാലിയം ഉത്തരീയം നല്‍കണമെന്ന് പാപ്പയോട് അഭ്യർഥിച്ചു. കഴുത്തില്‍ ധരിക്കാനുള്ള സ്ഥാനിക അടയാളമാണ് പാലിയം ഉത്തരീയം. കുഞ്ഞാടി​െൻറ രോമം കൊണ്ട് നെയ്തുണ്ടാക്കിയ പാലിയം നല്ലിടയനായ ക്രിസ്തുവിനോടു സാരൂപ്യപ്പെടേണ്ട മെത്രാപ്പോലീത്തയുടെ ഇടയദൗത്യമാണ് സൂചിപ്പിക്കുന്നത്. കൈ കൊണ്ട് നെയ്തുണ്ടാക്കിയ വെളുത്തനാ‌ടയില്‍ ആറ് ചെറിയ കറുത്ത കുരിശും തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.