ലഹരിവിരുദ്ധ ക്ലാസ്​ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ലഹരിവിരുദ്ധ ദിനാചരണത്തി​െൻറ ഭാഗമായി പിറമാടം ബി.പി.എസ് കോളജില്‍ രാമമംഗലം പൊലീസും ബി.പി.എസ് കോളജ് എന്‍.എസ്.എസ് യൂനിറ്റും ചേര്‍ന്ന് ലഹരിവിരുദ്ധ ക്ലാസും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. പ്രിന്‍സിപ്പൽ ടിൻറു മാത്യു അധ്യക്ഷത വഹിച്ചു. രാമമംഗലം സബ് ഇന്‍സ്‌പെക്ടര്‍ ഒ.പി. ജോസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.കെ. രാജു ക്ലാസ് എടുത്തു. എ.എസ്.ഐ ശിവകുമാര്‍, അധ്യാപകരായ സിനോജ്, ജോബിന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.