മന്ത്രിസഭയുടെ 60ാം വാർഷികം

കോലഞ്ചേരി: സി.പി.ഐ കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാം സി.പി.ഐ മന്ത്രിസഭയുടെ 60ാം വാർഷികവും മുതിർന്ന നേതാക്കളെ ആദരിക്കലും പ്രകടനവും കോലഞ്ചേരിയിൽ നടക്കും. വ്യാഴാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമ്മേളനം ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി പി. രാജു മുതിർന്ന നേതാക്കളെ ആദരിക്കും. കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളജി​െൻറ സ്ഥാപക സെക്രട്ടറിയായിരുന്ന എം. ചാക്കോപിള്ളയുടെ 30ാം അനുസ്മരണ സമ്മേളനം ഡോ. ഡി. ബാബുപോൾ ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. റെക്സ് തോമസ്, ഡോ. സി.കെ. ഈപ്പൻ, ഫാ. ജോൺ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. ക്ലാസുകൾ മൂന്നിന് കോലഞ്ചേരി: പുത്തൻകുരിശ് സ​െൻറ് തോമസ് കോളജിലെ ബിരുദ ക്ലാസുകൾ ജൂലൈ മൂന്നിന് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.