ചെറായി പുഴയില്‍ മത്സ്യവിത്ത്​ നിക്ഷേപിച്ചു

വൈപ്പിന്‍: ഉള്‍നാടന്‍ മത്സ്യ ഉല്‍പാദനം വർധിപ്പിക്കുന്നതി​െൻറ ഭാഗമായി സംസ്ഥാന മത്സ്യവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന സമഗ്ര പദ്ധതിയായ പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം (റാഞ്ചിങ്) ചെറായി പുഴയില്‍ നടന്നു. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയിലെ സഹോദരന്‍ അയ്യപ്പന്‍ ബോട്ട് ജെട്ടിയില്‍ നടന്ന ചടങ്ങ് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ. കെ. ജോഷി ഉദ്ഘാടനം ചെയ്തു. 40,000 പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതി വഴി 10 ടണ്‍ അധിക മത്സ്യഉല്‍പാദനവും 15 ലക്ഷം രൂപയുടെ അധിക വരുമാനവും ജില്ലയില്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മത്സ്യഭവന്‍ ഓഫിസര്‍ ലീന തോമസ്, ജില്ല പഞ്ചായത്ത് അംഗം അയ്യമ്പിള്ളി ഭാസ്‌കരന്‍, പള്ളിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡൻറ് രമണി അജയന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.കെ. ലെനിന്‍, ബിന്ദു തങ്കച്ചന്‍, രാധിക സതീഷ്, വാര്‍ഡ് അംഗങ്ങളായ സുനില്‍ ദേവസി, വാസന്തി സലീവന്‍, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ഡി. ഷാലു എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് സിനീയര്‍ കോഒാപറേറ്റിവ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍, പ്രോജക്ട് അസിസ്റ്റൻറുമാരായ കെ.കെ. ജെസ്റ്റിന്‍, ആന്‍ഡ്രിയ, സുബാല, ലക്ഷ്മിപ്രിയ, സി.ആര്‍. ഉദയന്‍, കെ.കെ. കപില്‍, അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.