ഡാർജീലിങ്ങിൽ പ്രക്ഷോഭം തുടരുന്നു; ജി.ടി.എ ഒാഫിസ്​ കത്തിച്ചു

ഡാർജീലിങ്: സ്വതന്ത്ര ഗൂർഖ സംസ്ഥാനത്തിനുവേണ്ടി ഗൂർഖ ജനമുക്തി മോർച്ച(ജി.ജെ.എം) നടത്തുന്ന പ്രക്ഷോഭം ശമനമില്ലാതെ തുടരുന്നു. ഗൂർഖ പ്രാദേശിക ഭരണകൂടത്തി​െൻറ (ജി.ടി.എ)എൻജിനീയറിങ് ഡിവിഷൻ ഒാഫിസിന് കഴിഞ്ഞദിവസം രാത്രി പ്രക്ഷോഭകർ തീവെച്ചു. ഇതേതുടർന്ന് സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സാമുവൽ ഗുരുങ്, ആർ.ബി. ഭുജൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുമണിക്കൂറിനുശേഷം ഇവരെ വിട്ടയച്ചു. കലിംപോങ് ജില്ല വികസന ബോർഡ് ചെയർമാ​െൻറ വീടും കഴിഞ്ഞദിവസം സമരക്കാർ തീവെച്ചിരുന്നു. സുരക്ഷാസേനയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട ജി.ജെ.എം സമരത്തി​െൻറ ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ ഇന്ന് കലിംപോങ്ങിൽ യോഗം ചേരുമെന്നും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.