ദേശീയ ശിൽപശാല തുടങ്ങി

കാലടി: സംസ്കൃത സർവകലാശാലയിലെ സ്വാമി വിവേകാനന്ദ ചെയറി​െൻറ ആഭിമുഖ്യത്തിൽ ത്രിദിന ദേശീയ ശിൽപശാല ആരംഭിച്ചു. സ്വാമി വിവേകാനന്ദ: റീക്കൺ സൈലിങ് മെറ്റീരിയൽ ആൻഡ് സ്പിരിച്വൽ വെൽഫെയർ എന്ന വിഷയത്തിലുള്ള ശിൽപശാല കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലറുടെ ചുമതലയുള്ള േപ്രാ-വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. വേദാന്ത വിഭാഗം മേധാവി ഡോ. ബി. ചന്ദ്രിക, വ്യാകരണ വിഭാഗം മേധാവി ഡോ. എം. മണിമോഹനൻ, സാഹിത്യവിഭാഗം മേധാവി ഡോ. വി.ആർ. മുരളീധരൻ, ന്യായ വിഭാഗം മേധാവി ഡോ. കെ.കെ. അംബികാദേവി, വിവേകാനന്ദ ചെയർ പ്രഫസർ ഡോ. എ. ഗിരിജ, വേദാന്ത വിഭാഗത്തിലെ ഡോ. കെ. രമാദേവി അമ്മ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.