വില്ലേജ് ഓഫിസുകളിൽ വീണ്ടും വിജിലൻസിെൻറ മിന്നൽ പരിശോധന

*ഓഫിസുകളിൽ വൻ ക്രമക്കേട് തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിൽ വീണ്ടും വിജിലൻസി‍​െൻറ മിന്നൽ പരിശോധന. ദിവസങ്ങൾക്കുമുമ്പ് സംസ്ഥാനത്തെ മുപ്പതോളം വില്ലേജ് ഒാഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് ബുധനാഴ്ചയും വിജിലൻസ് മേധാവി ലോക്നാഥ് െബഹ്റയുടെ നിർദേശാനുസരണം പരിശോധന നടന്നത്. തിരുവനന്തപുരം പേരൂർക്കട വില്ലേജ് ഓഫിസർ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ പണം രേഖപ്പെടുത്തിയില്ലെന്ന് കണ്ടെത്തി. തൃശൂർ ചേലക്കര വില്ലേജ് ഓഫിസിൽ 1841 രൂപയുടെ കുറവുണ്ട്. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പല വില്ലേജ് ഓഫിസുകളിലും നൂറുകണക്കിന് പോക്കുവരവ് അപേക്ഷകൾ തീർപ്പുകൽപിക്കാനുണ്ട്. പേരൂർക്കട വില്ലേജ് ഓഫിസിൽ ആറുമാസം മുമ്പ് മുതലുള്ള 178ഓളം പോക്കുവരവ് അപേക്ഷകൾ തീർപ്പുകൽപിക്കാനുള്ളതായും തിരുമല വിേല്ലജ് ഓഫിസിൽ കൃത്യമായി രജിസ്റ്ററുകൾ പാലിക്കപ്പെടുന്നില്ലെന്നും കണ്ടെത്തി. ആലപ്പുഴ, തിരുവണ്ടൂർ വില്ലേജ് ഓഫിസുകളിൽ പതിനാറോളം റവന്യൂ റിക്കവറി റിപ്പോർട്ടിൽ യാതൊരു നടപടിയും കൈക്കൊള്ളാതെ ഫയലുകൾ സൂക്ഷിച്ചിട്ടുണ്ട്. വയനാട് നടത്തിയ പരിശോധനയിൽ പുൽപ്പള്ളി വില്ലേജ് ഓഫിസിൽ ലഭിക്കുന്ന അപേക്ഷകൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്താതെയും അപേക്ഷകർക്ക് രസീത് നൽകാതെയും ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നതായും കണ്ടെത്തി. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു. കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫിസിൽ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാൻ വില്ലേജ് അധികൃതർ തയാറാകാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നാണ് വിജിലൻസ് സംസ്ഥാന വ്യാപകമായി പരിശോധന പ്രഖ്യാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.