ദേശീയ പാതയോരത്തെ തണൽമരങ്ങൾ ഭീഷണി

കളമശ്ശേരി: ദേശീയപാതയോരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന തണൽമരങ്ങൾ ഭീഷണിയാകുന്നു. സൗത്ത് കളമശ്ശേരി ജങ്ഷനിലെ തണൽ മരവും ദേശീയപാത സോഷ്യൽ ചർച്ചിന് മുന്നിലെ മരങ്ങളുമാണ് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണി ഉയർത്തുന്നത്. സൗത്ത് കളമശ്ശേരിയിലെ മരത്തിന് വർഷങ്ങൾ പഴക്കമുണ്ട്. വേനലിൽ കാൽനടക്കാർക്കൊപ്പം കച്ചവടക്കാർക്കും ഓട്ടോ, ടാക്സിക്കാർക്കും ഏറെ ആശ്വാസമാണ്. എന്നാൽ, കാറ്റും മഴയും കനക്കുമ്പോൾ ഭീതിയാണ്. ചുവടിന് ചുറ്റും കരിങ്കല്ല് കെട്ടി ടൈൽ വിരിച്ചാണ് നാട്ടുകാർ മരം സംരക്ഷിക്കുന്നത്. അടുത്തിടെ തറക്ക് വിള്ളൽ വീണു. ചില്ലകളുടെ നീളം കുറച്ചാൽ മരം നിലനിർത്താൻ കഴിയുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. അതേസമയം, ചർച്ചിന് മുന്നിലെ തണൽമരം ദേശീയപാതയുടെ സംരക്ഷണഭിത്തിയോട് ചേർന്നാണ്. ഏഴടി താഴെക്കൂടി പൊതുമരാമത്ത് റോഡുണ്ട്. നിരവധി വിദ്യാർഥികളും വാഹനങ്ങളുമാണ് ഇതുവഴി പോകുന്നത്. മരത്തോട് ചേർന്ന് വൈദ്യുതി ലൈനുള്ളതും അപകടം വർധിപ്പിക്കുകയാണ്. ec3 thanal maram ദേശീയപാതയോരത്ത് അപകടാവസ്ഥയിലുള്ള തണൽമരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.