ശുചീകരണങ്ങൾക്ക്​ തുടക്കമായി

കൊച്ചി: എറണാകുളം സെൻട്രൽ ഡിവിഷനിലെ ശുചീകരണ പ്രവർത്തനങ്ങൾ കൗൺസിലർ സുധ ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. എഡ്രാക് പ്രസിഡൻറ് രംഗദാസപ്രഭു അധ്യക്ഷത വഹിച്ചു. റാക്കോ ജില്ല പ്രസിഡൻറ് കുമ്പളം രവി, ഏലൂർ ഗോപിനാഥ്, സേവാ ഭാരതി ഭാരവാഹി ഡി.എസ്. സുരേഷ്, മണികണ്ഠൻ, തിരുമല ദേവസ്വം കമ്മിറ്റി അംഗം അഡ്വ. ആർ. രാംനാരായണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. പ്രവീൺ, കെ.എസ്. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. പടം: ec5 shucheekaranam എറണാകുളം സെൻട്രൽ ഡിവിഷനിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ കൗൺസിലർ ദിലീപ് ഉദ്ഘാടനം ചെയ്യുന്നു കലാസൃഷ്ടികൾ ക്ഷണിച്ചു കൊച്ചി: കലാ അധ്യാപകരുടെ കൂട്ടായ്മയായ 'ടീച്ച് ആർട്ട്' കൊച്ചിയുടെ നാലാമത് സംസ്ഥാന ചിത്ര-ശിൽപ പ്രദർശനത്തിനും നല്ല ചിത്രകല അധ്യാപകനുള്ള സി.എൻ. കരുണാകരൻ മെമ്മോറിയൽ അവാർഡിനും കേരളത്തിലെ കലാ അധ്യാപകരിൽനിന്ന് സൃഷ്ടികൾ ക്ഷണിച്ചു. 3X3 വലുപ്പത്തിൽ കവിയാത്ത രണ്ട് ചിത്രങ്ങളാണ് സ്വീകരിക്കുക. ശിൽപങ്ങളും ക്രാഫ്റ്റ് വർക്കുകളും ഞായറാഴ്ച രാവിലെ 11നുമുമ്പ് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ എത്തിക്കണം. ഒായിൽ, അക്രിലിക്, വാട്ടർകളർ, ക്രയോൺ, പെൻസിൽ ചിത്രങ്ങളും ക്രാഫ്റ്റ് വർക്കുകളും ജൂലൈയിൽ എറണാകുളത്ത് നടക്കുന്ന പ്രദർശനത്തിലുണ്ടാകും. ഞായറാഴ്ച അവാർഡ് വിതരണവും മുതിർന്ന അഞ്ച് കലാ അധ്യാപകരെ ആദരിക്കലും നടക്കും. സാമ്പത്തിക വർഷം മാറ്റുന്നത് സ്വാഗതാർഹം കൊച്ചി: സാമ്പത്തിക വർഷം ജനുവരി മുതൽ ഡിസംബർ വരെയാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് എറണാകുളം മർച്ചൻറ്സ് അസോസിയേഷൻ. ഇന്ത്യയിൽ150 വർഷമായി ഏപ്രിൽ ഒന്നുമുതൽ മാർച്ച് 31 വരെയാണ് സാമ്പത്തിക വർഷം കണക്കാക്കുന്നത്. ഒരുസാമ്പത്തിക വർഷം രണ്ട് അർധവർഷങ്ങളായി വരുന്നത് നികുതി അടക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും ബുദ്ധിമുട്ടും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. സാമ്പത്തിക വർഷം കലണ്ടർ വർഷമാകുന്നതോടെ ആശയക്കുഴപ്പം മാറിക്കിട്ടുമെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.