ശ്രീകൃഷ്ണ വിഗ്രഹ രഥഘോഷയാത്രക്ക്​ ഭക്തിനിർഭര വരവേൽപ്​

കൂത്താട്ടുകുളം: ഓണംകുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹ രഥഘോഷയാത്രക്ക് ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ ഭക്തിനിർഭരമായ വരവേൽപ് നൽകി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് എൻ.എസ്.എസ് അമ്പലപ്പുഴ താലൂക്ക് യൂനിയൻ പ്രസിഡൻറ് കെ.കെ. പദ്മനാഭപിള്ള ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻറ് രാജഗോപാലപ്പണിക്കർ, യൂനിയൻ സെക്രട്ടറി ചന്ദ്രശേഖരൻ, ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. ബുധനാഴ്ച രാവിലെ കണ്ണമംഗലത്തിലത്ത് ബാബുരാജ് നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. ഓണംകുന്ന് ക്ഷേത്രസമിതി ഭാരവാഹികളായ ആർ. ശ്യാ൦ദാസ്, കെ.ആർ. സോമൻ, എൻ.സി. വിജയകുമാർ, രാജൻ തുടിയിങ്കൽ, പി.ആർ. അനിൽകുമാർ, എസ്. ശരത്ത് എന്നിവർ വിഗ്രഹം ഏറ്റുവാങ്ങി. മുല്ലയ്ക്കൽ ക്ഷേത്രം, ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ വരവേൽപ് നൽകി. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വൈക്കം എൻ.എസ് .എസ് താലൂക്ക് യൂനിയൻ ഭാരവാഹികളും ഭക്തജനസമിതിയും വൈക്കം വടക്കേനടയിൽ സ്വീകരണം നൽകി. സുവർണരഥത്തിൽ സ്ഥാപിച്ച ശ്രീകൃഷ്ണവിഗ്രഹത്തിൽ എൻ.എസ്.എസ് വൈക്കം താലൂക്ക് യൂനിയൻ വൈസ് പ്രസിഡൻറ് എസ്. മധു പുഷ്പാർച്ചന നടത്തി. എറണാകുളം ജില്ലതല വരവേൽപ് പെരുമ്പടവ൦ ഭഗവതി ക്ഷേത്രത്തിൽ നടന്നു. പഴന്തുരുത്ത് മഹാദേവക്ഷേത്രത്തിൽ കാണിക്ക സമർപ്പണത്തോടെ വരവേൽപ് നൽകി. എം.ആർ. രവീന്ദ്രൻ, കൃഷ്ണൻകുട്ടി നായർ, ശാന്ത രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ആലപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര൦, ആലപുരം എൻ.എസ്.എസ് കരയോഗം, മുേത്താലപുരം മുദ്ദേവർ മഹാദേവക്ഷേത്രം, മംഗലത്ത്താഴം ശ്രീഗുരുദേവ ക്ഷേത്രം, എന്നിവിടങ്ങളിലും ഘോഷയാത്രക്ക് വരവേൽപ് ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.