75 പരാതികള്‍ പരിഗണിച്ചു

ആലുവ: ചൊവ്വാഴ്ച നടന്ന മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ . ആറെണ്ണത്തിന് തീര്‍പ്പുകല്‍പിച്ചു. 17 എണ്ണം തീര്‍പ്പുകല്‍പിക്കാന്‍ മാറ്റിവെച്ചു. ആറ് പരാതികളാണ് കമീഷന്‍ പുതുതായി സ്വീകരിച്ചത്. സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്‌റ്റിലും മരത്തിലുമിടിച്ചു; 17 പേര്‍ക്ക് പരിക്ക് ആലുവ: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്‌റ്റിലും മരത്തിലുമിടിച്ച് 17 പേര്‍ക്ക് പരിക്കേറ്റു. ആലുവ സീനത്ത് കവലയില്‍ തിങ്കളാഴ്ച പുലര്‍ച്ച അഞ്ചേകാലോടെയായിരുന്നു അപകടം. കട്ടപ്പനയില്‍നിന്ന് ആലുവയിലേക്ക് വന്ന ബസ് ഡ്രൈവര്‍ ഉറങ്ങിയതിനെ തുടർന്ന് നിയന്ത്രണംവിട്ട് പോസ്‌റ്റില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചയുള്ള ട്രിപ്പായതിനാല്‍ ബസില്‍ കുറച്ച് യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. അപകടശേഷം മുന്നോട്ടുനീങ്ങിയ ബസ് റോഡരികിലെ ഐ.എന്‍.ടി.യു.സി ഓഫിസും തകര്‍ത്താണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേര്‍ ബസി‍​െൻറ മുന്‍വശത്തെ ചില്ല് തകര്‍ത്ത് താഴേക്കു വീണു. ആലുവയില്‍ ഇറങ്ങേണ്ട ആളുകള്‍ ബസില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. ഇവർക്ക് താഴെ വീണ് പരിക്കേറ്റു. തൊട്ടടുത്ത സ്വകാര്യ ആശുപത്രി ജീവനക്കാരും പ്രദേശവാസികളുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലാക്കിയത്. ബസ്ഡ്രൈവര്‍ സജില്‍ വര്‍ക്കിയെ (27) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലം കൊങ്ങപ്പിള്ളി വീട്ടില്‍ ടെസ എല്‍ദോസ് (35), കോഞ്ഞാശ്ശേരി കുറുംപറമ്പില്‍ കെ.എം. അബ്‌ദുൽ സത്താര്‍ (40), കൂരിക്കുളം പുത്തന്‍പുരക്കല്‍ ഷിജി റിജു (30), നീടപ്പാറ പുല്ലേരികുമുകില്‍ സേവ്യര്‍ (59), കട്ടപ്പന മൊതിച്ചെന്‍ ഓമന (50), നെല്ലിക്കുഴി കൊങ്ങമ്പിള്ളി അമ്മിണി എല്‍ദോസ് (61), കട്ടപ്പന ചാക്കോപുള്ളിക്കല്‍ ജോബി (41), പനിച്ചിയം കൈനാക്കൂടി സുജീഷ് (39) എന്നിവരെ ആലുവ ലക്ഷ്മി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. തലക്ക് പരിക്കേറ്റ പാലക്കാട് മടപ്പാട്ട് ഷൈനി ജോസഫ് (35), മുഖത്ത് പരിക്കേറ്റ കടലിക്കുന്നേല്‍ സഞ്ജു (30), നെഞ്ചിനും കൈക്കും വേദനയെ തുടര്‍ന്ന് പാലക്കാട് മടപ്പാട്ട് എം.സി. ജോസഫ് (60), എറണാകുളം തലക്കോട് വെട്ടോളില്‍ ആമിന (60) എന്നിവര്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടുക്കി തേക്കടി പ്രവിത ഭവനില്‍ ട്രിവാന്‍ (28), എറണാകുളം തലക്കോട് വെട്ടോളില്‍ ഷമീര്‍ (35) എന്നിവരെ രാജഗിരിയിലെ ചികിത്സക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തു. രായമംഗലം സ്വദേശി മലയാറ്റിന്‍കുന്ന് എം.ടി. ഷാജി(43), തമിഴ്‌നാട് സ്വദേശി ചാലയസുബ്ബയ്യ (47) എന്നിവരെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാപ്‌ഷൻ ea52 bus ആലുവയിൽ അപകടത്തിൽപെട്ട ബസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.