ആഹാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ ഒപ്പുശേഖരണം

കളമശ്ശേരി: ആഹാരസ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്രസർക്കാർ നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെറിയ പെരുന്നാൾ നമസ്കാരത്തിനുശേഷം ജുമാമസ്ജിദുകളിലും ഈദ്ഗാഹുകളിലും ഒപ്പുശേഖരണം നടത്തി. ജില്ല ജമാഅത്ത് കൗൺസിലി​െൻറ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഭീമഹരജി നൽകുന്നതിനാണ് ഒപ്പുശേഖരണം നടത്തിയത്. മദ്യവർജനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാറി​െൻറ മദ്യനയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകാനുള്ള ഭീമഹരജിയിലും ഒപ്പുശേഖരണം നടത്തിയതായി എറണാകുളം ജില്ല ജമാഅത്ത് കൗൺസിൽ പ്രസിഡൻറ് ടി.എ. അഹമദ് കബീർ എം.എൽ.എയും സെക്രട്ടറി ഡോ. എം.ഐ. ജുനൈദ് റഹ്മാനും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.