must+ attn all മറഞ്ഞത് നല്ല സിനിമകളുടെ സ്വരൂപം

സമാന്തര സിനിമകളുടെ ശക്തനായ വക്താവിനെയാണ് കെ.ആർ.മോഹന‍​െൻറ നിര്യാണത്തിലൂടെ മലയാള സിനിമക്ക് നഷ്ടമാകുന്നത്. നല്ല സിനിമകളെയും ചലച്ചിത്രമേളകളെയും എന്നും നെഞ്ചോട് ചേർത്തിരുന്ന ഒരു ആചാര്യൻ കൂടി മൗനിയായി, ചലച്ചിത്ര അക്കാദമിയുടെ പടിയിറങ്ങുമ്പോൾ ആ വിടവിന് പകരംവെക്കാൻ ഞങ്ങളുടെ കൈകളിൽ ഒന്നുമില്ല. 30 വർഷമായി അദ്ദേഹവുമായി ആത്മബന്ധമുണ്ട്. വെള്ളിത്തിരയിൽ നിലപാടുകൾകൊണ്ട് തേൻറതായ ഇടം കണ്ടെത്തിയ സംവിധായകനാണ് മോഹനേട്ടൻ. സംവിധായകരുടെ ഇടയിൽ ഇത്രയും സൗമ്യനും പക്വമതിയുമായ ഒരാളെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. മോഹനേട്ടൻ ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന കാലത്താണ് ചലച്ചിത്ര മേള കൂടുതൽ ജനകീയമാക്കാൻ നടപടികൾ ഉണ്ടാകുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള എല്ലാ തലമുറയിലുംപെട്ട ചലച്ചിത്ര പ്രവർത്തകരും ചലച്ചിത്ര പ്രേമികളുമായി അദ്ദേഹത്തിന് ഹൃദയബന്ധമുണ്ടായിരുന്നു. മൂന്നു സിനിമകളേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ. അതൊക്കെതന്നെ ദേശീയ– സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടവയും പുരസ്കാരങ്ങൾ വാരിക്കൂട്ടിയവയുമായിരുന്നു. അദ്ദേഹത്തി‍​െൻറ ആദ്യസിനിമയായ അശ്വത്ഥാമ വിദേശമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. 1992ൽ ദേശീയ പുരസ്കാരം നേടിയ 'സ്വരൂപ'ത്തിന് ശേഷം അദ്ദേഹം സിനിമകൾ എടുത്തില്ല. സിനിമ കച്ചവടത്തിനു വേണ്ടിയുള്ളതല്ല എന്ന ഒരു പുെണ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകാര‍​െൻറ ശക്തമായ ബോധം അവസാന ശ്വാസംവരെയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സിനിമയിൽ കൈ തൊടാത്തപ്പോൾ നിരവധി മികച്ച ഡോക്യുമ​െൻററികൾ അദ്ദേഹത്തിൽനിന്നുണ്ടായി. വർഷങ്ങളായുള്ള അനുഭവ സമ്പത്തായിരുന്നു അക്കാദമി എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ പരിഗ‍ണിക്കാനുള്ള കാരണം. കഴിഞ്ഞ ചലച്ചിത്രമേളയിൽ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ–ബി.ജെ.പി ശക്തികൾ എനിക്കെതിരെ തിരിഞ്ഞപ്പോൾ എനിക്കൊപ്പം നിൽക്കാൻ അദ്ദേഹവുമുണ്ടായിരുന്നു. ചലച്ചിത്ര മേളകൾ അദ്ദേഹത്തിനൊരാവേശമായിരുന്നു. സിനിമക്കായി തലസ്ഥാനത്ത് ഒരു പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുക എന്നത് അദ്ദേഹത്തി‍​െൻറ സ്വപ്നമായിരുന്നു. ഈ മാസം കഴക്കൂട്ടം കിൻഫ്രയിൽ ഇതി‍​െൻറ തറക്കല്ല് ഇടൽ കർമം നടന്നപ്പോൾ മോഹനേട്ട​െൻറ മുഖത്തുണ്ടായ പുഞ്ചിരി എനിക്ക് മറക്കാൻ കഴിയില്ല. െഫസ്റ്റിവൽ കോംപ്ലക്സ് നിർമിക്കണമെന്നതും അദ്ദേഹത്തി‍​െൻറ പദ്ധതിയായിരുന്നു. നേരത്തെമുതലുള്ള ശ്രമങ്ങളെ തുടർന്ന് ഈ സർക്കാറി​െൻറ കാലത്താണ് പദ്ധതിക്ക് പച്ചക്കൊടി കിട്ടിയതെന്ന് മാത്രം. ചലച്ചിത്ര അക്കാദമിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തി‍​െൻറ സാന്നിധ്യം ഇല്ലാതാവുക എന്നത് ചിന്തിക്കാൻ കഴിയാത്തതാണ്. വലിയൊരു ശൂന്യതയെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് ഞാൻ ഇപ്പോഴും ആലോചിക്കുകയാണ്. കമൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.