തണ്ണീർമുക്കം ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠ ഇന്ന്

ചേര്‍ത്തല: തണ്ണീര്‍മുക്കം ചാലിനാരായണപുരം മഹാക്ഷേത്രത്തില്‍ വടക്കനപ്പ​െൻറയും തെക്കനപ്പ​െൻറയും നടകളില്‍ ധ്വജപുനഃപ്രതിഷ്ഠ ഞായറാഴ്ച നടക്കും. നാലുവർഷം മുമ്പ് നടന്ന അഷ്ടമംഗല ദേവപ്രശ്‌ന വിധിപ്രകാരമുള്ള പരിഹാരകര്‍മങ്ങളുടെ അവസാനഘട്ടമായാണ് ധ്വജപ്രതിഷ്ഠ. ഉച്ചക്ക് 12.30നും 1.15നും മധ്യേയാണ് ഇരുനടയിലും മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രതിഷ്ഠ നടക്കുക. ഉച്ചക്ക് 1.30 മുതല്‍ പ്രസാദഉൗട്ടും തുടർന്ന് ധ്വജ നിർമാണവുമായി ബന്ധപ്പെട്ടവരെ ആദരിക്കലും നടക്കും. 28ന് രാത്രി എട്ടിന് ഇരുനടയിലും ഉത്സവത്തിന് കൊടിയേറും. തുടര്‍ന്ന് കൊടിയേറ്റ് സദ്യ. രാത്രി ഒമ്പതിന് വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണ കച്ചേരിയും ഗാനാലാപനവും. 29ന് പാഠകം, വിഷ്വല്‍ കഥാപ്രസംഗം, 30ന് ഓട്ടന്തുള്ളല്‍, ഗന്ധർവഗാനസന്ധ്യ, ജൂലൈ ഒന്നിന് മതപ്രഭാഷണം, ഉത്സവബലി ദര്‍ശനം, മേജര്‍സെറ്റ് കഥകളി, രണ്ടിന് ശീതങ്കല്‍ തുള്ളല്‍, തോല്‍പ്പാവക്കൂത്ത്, മൂന്നിന് ചാക്യാര്‍കൂത്ത്, തായമ്പക, നാടകം, നാലിന് സ്‌പെഷല്‍ പഞ്ചാരിമേളം, സോപാന സംഗീതം, സംഗീതകച്ചേരി, മേജര്‍സെറ്റ് പഞ്ചവാദ്യം, മതപ്രഭാഷണം, ബാലെ, ആറാട്ട് ഉത്സവമായ അഞ്ചിന് സംഗീതകച്ചേരി, നൃത്തസന്ധ്യ എന്നിവയുണ്ടാകും. ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിന് ഒരുക്കം പൂർത്തിയായതായി ഉപദേശക സമിതി പ്രസിഡൻറ് എസ്. ചന്ദ്രശേഖരൻ നായര്‍, എസ്. വാസവന്‍, തണ്ണീര്‍മുക്കം ശിവശങ്കരന്‍ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.