ഹൗസ്​ബോട്ട് മാലിന്യം സംസ്​കരിക്കാൻ മൊബൈൽ മാലിന്യസംസ്​കരണ പ്ലാൻറ്

ആലപ്പുഴ: ഹൗസ് ബോട്ടുകളിൽനിന്നുള്ള മാലിന്യം സംസ്കരിക്കാൻ പള്ളാത്തുരുത്തിയിൽ മൊബൈൽ മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിന് നടപടി. കലക്ടർ വീണ എൻ. മാധവ​െൻറ അധ്യക്ഷതയിൽ ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ല വികസനസമിതി യോഗത്തിൽ ജില്ല പോർട്ട് ഓഫിസറാണ് ഇക്കാര്യം അറിയിച്ചത്. കുമരകത്ത് വിജയകരമായി പ്രവർത്തിക്കുന്ന മൊബൈൽ മാലിന്യസംസ്കരണ പ്ലാൻറ് സംവിധാനമാണ് പള്ളാത്തുരുത്തിയിൽ സ്ഥാപിക്കുക. ഇതിന് നടപടി പുരോഗമിക്കുന്നു. ഹൗസ് ബോട്ട് മാലിന്യം സംസ്ക്കരിക്കാൻ പ്രതിരോധ വകുപ്പി​െൻറ ഗവേഷണവികസന ഓർഗനൈസേഷൻ വികസിപ്പിച്ച നാല് സീറോ വേസ്റ്റ് യൂനിറ്റ് കേന്ദ്രസഹായത്തോടെ സ്ഥാപിക്കാൻ അനുമതിയായിട്ടുണ്ടെന്നും പോർട്ട് ഓഫിസർ അറിയിച്ചു. ആലപ്പുഴ കനാലി​െൻറ ആഴംകൂട്ടൽ പ്രവൃത്തി ഉടൻ പൂർത്തീകരിക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. ആഴം കൂട്ടൽ പൂർത്തിയായാലുടൻ ആലപ്പുഴ ബോട്ട്ജെട്ടിയിൽനിന്ന് സർവിസ് ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ അറിയിച്ചു. ദേശീയപാതയിലെ കാക്കാഴം റെയിൽവേ മേൽപാലത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ കാമറ സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകര​െൻറ പ്രതിനിധി പി. അരുൺകുമാർ ആവശ്യപ്പെട്ടു. അമ്പലപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. റോഡ് സുരക്ഷസമിതി പരിഗണിച്ച് കാമറ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു. മാമ്പുഴക്കരി--എടത്വ, കിടങ്ങറ--നീരേറ്റുപുറം റോഡുകൾ നന്നാക്കാൻ നടപടി വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എം.എൻ. ചന്ദ്രപ്രകാശ് ആവശ്യപ്പെട്ടു. േട്രാളിങ് നിരോധന കാലയളവിലും കിഴക്കൻ വെള്ളം വരുന്ന സമയത്തും കായലിൽ മത്സ്യബന്ധനം നിരോധിക്കണമെന്നും കൊതുകുനിയന്ത്രണത്തിന് തവളകളെ വളർത്തി തുറന്നുവിടാനുള്ള സൗകര്യമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എൽ.എ, എം.പി ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി. ചേർത്തല താലൂക്ക് ആശുപത്രിയിൽ എം.പി ഫണ്ടുപയോഗിച്ച് ഗൈനക്കോളജി വാർഡ് നിർമിക്കാനുള്ള നടപടി തുടങ്ങിയെങ്കിലും മുടങ്ങിയ അവസ്ഥയിലാണെന്നും നടപടി സ്വീകരിക്കണമെന്നും ചേർത്തല നഗരസഭാധ്യക്ഷൻ ഐസക് മാടവന ആവശ്യപ്പെട്ടു. വിവിധ വകുപ്പിലെ ജില്ലതല ഉദ്യോഗസ്ഥർ പങ്കെടുത്തു. വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് ആലപ്പുഴ: എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷനൽ ഡിഗ്രി കോഴ്സുകൾ ഉയർന്ന മാർക്കോടെ ജയിച്ച പട്ടികവർഗ വിദ്യാർഥികൾക്ക് പട്ടികവർഗ വികസന വകുപ്പ് മെറിറ്റ് അവാർഡ് നൽകുന്നു. കോഴ്സുകൾക്ക് ആദ്യതവണതന്നെ ഉന്നതവിജയം കരസ്ഥമാക്കിയവർക്കാണ് അവാർഡ്. എസ്.എസ്.എൽ.സി, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കി​െൻറ ആദ്യപേജ് എന്നിവയുടെ പകർപ്പ്, ബാങ്ക് അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ സഹിതം 26നകം അപേക്ഷ നൽകണം. വെള്ളക്കടലാസിൽ വിദ്യാർഥിയുടെ പേര്, മേൽവിലാസം, ജാതി, കോഴ്സ്, രജിസ്റ്റർ നമ്പർ, ഓരോ വിഷയത്തിനും ലഭിച്ച േഗ്രഡ്, പഠിച്ചിരുന്ന സ്ഥാപനത്തി​െൻറ മേൽവിലാസം എന്നിവ രേഖപ്പെടുത്തി അപേക്ഷക്കൊപ്പം നൽകണം. വിലാസം: പട്ടികവർഗ വികസന വകുപ്പ് ഓഫിസർ, പട്ടികവർഗ വികസന വകുപ്പ് ഓഫിസ്, മിനിസിവിൽ സ്റ്റേഷൻ, രണ്ടാംനില, പുനലൂർ (പി.ഒ) പിൻ: 691305. ഫോൺ: 0475- 2222353, 9496070335.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.