പകർച്ച പനി വിഷയം ചർച്ച ചെയ്യാനായി ചേർന്ന അടിയന്തിര നഗരസഭ കൗൺസിൽയോഗംബഹളത്തിൽകലാശിച്ചു

മൂവാറ്റുപുഴ: പകർച്ചപ്പനി വിഷയം ചർച്ച ചെയ്യാനായി ചേർന്ന അടിയന്തര നഗരസഭ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. സംസ്ഥാന സർക്കാരി​െൻറ നിർദ്ദേശമനുസരിച്ച് ശനിയാഴ്ച രാവിലെ ചേർന്ന യോഗമാണ് ബഹളത്തിൽ കലാശിച്ചത്. യോഗത്തിൽ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമെല്ലന്നാരോപിച്ച് പ്രതിപക്ഷത്തോടൊപ്പം ഭരണകക്ഷിയിലെ ചില അംഗങ്ങളും രംഗത്തു വരികയായിരുന്നു. ശുചീകരണ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നിെല്ലന്നും കൊതുകു നശീകരണമടക്കമുള്ളവയിൽ നഗരസഭ ആരോഗ്യ വിഭാഗം പിന്നോട്ടു പോയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നഗരത്തിലെ നെഹ്റു പാർക്കിന് സമീപം സ്‌റ്റേഡിയത്തോട് ചേർന്ന ഒരേക്കർ സ്ഥലത്തെ വെള്ളക്കെട്ടിലെ കൊതുകുവളർത്തൽ കേന്ദ്രത്തിലടക്കം കൊതുകുകൾപെറ്റുപെരുകുകയാെണന്നും ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമത്തിൽ വന്ന വാർത്തകൾ ഉയർത്തിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് സി.എം.ഷുക്കൂർ ചർച്ചക്ക് തുടക്കം കുറിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾക്ക് പുറമെ ചില ഭരണകക്ഷി അംഗങ്ങളും ശുചീകരണമൊന്നും നടക്കുന്നിെല്ലന്ന ആരോപണവുമായി രംഗത്തുവന്നു. തട്ടുകടകളിൽ പരിശോധന കർശനമാക്കണമെന്നും നഗരത്തിലെ അനധികൃത വാഹന പൊളിക്കൽകേന്ദ്രങ്ങൾ കൊതുകുവളർത്തൽ കേന്ദ്രമായി മാറിയിരിക്കുകയാെണന്നും അംഗങ്ങൾ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളും വൃത്തിഹീനമാണ്. ഇവിടങ്ങളിൽ പരിശോധന നടന്നിട്ട് നാളുകളായിയെന്നും അവർ ചൂണ്ടിക്കാട്ടി. മഴക്കാലം മുന്നിൽ കണ്ട് കൂടുതൽ തൊഴിലാളികളെ നിയമിച്ച് ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന ആവശ്യവ്യം ഉയർന്നു. ഒടുവിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.