പകർച്ചപ്പനി: ഡോക്​ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും തദ്ദേശ ഭരണ സ്​ഥാപനങ്ങൾക്ക് നേരിട്ട് നിയമിക്കാം

കാക്കനാട്: പനി വ്യാപകമാകുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും അപര്യാപ്തത പരിഹരിക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം കൂടുതൽ ഡോക്ടർമാരെ നിയമിക്കും. ഇൗ മാസം 27, 28, 29 തീയതികളിൽ ജില്ലയിലെ ശുചീകരണയജ്ഞം ആലോചിക്കാൻ മന്ത്രി തോമസ് ഐസക്കി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കൽ സ്റ്റാഫിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് താൽക്കാലികമായി നേരിട്ട് നിയമിക്കാം. നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നിങ്ങനെയുള്ള ജീവനക്കാരെ ഇപ്രകാരം നിയമിക്കാം. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ട് ഡോക്ടർമാരെയും രണ്ട് പാരാമെഡിക്കൽ ജീവനക്കാരെയും ഇപ്രകാരം താൽക്കാലികമായി നിയമിക്കാം. പുതുതായി നിയമിക്കുന്ന ഡോക്ടർമാർക്ക് പരിശീലനവും നൽകണം. പനിബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗികളെ ആശുപത്രികളിൽ കിടത്തിച്ചികിത്സ ലഭ്യമാക്കുന്നതിന് ഉപയോഗ്യശൂന്യമായ വാർഡുകൾ നവീകരിച്ച് ഉപയോഗിക്കണം. ആശുപത്രിയോട് ചേർന്ന് താൽക്കാലിക ഷെഡുകൾ നിർമിച്ച് രോഗികളെ കിടത്തണം. ആരോഗ്യ വകുപ്പിന് ഇവൻറ് മാനേജ്മ​െൻറ് കമ്പനികളെ ഇതിന് ഉപയോഗിക്കാവുന്നതാണ്. ആശുപത്രിക്ക് സമീപത്തെ കല്യാണമണ്ഡപങ്ങൾപോലുള്ള കെട്ടിടങ്ങളിലും രോഗികളെ ചികിത്സിക്കുന്നതിന് താൽക്കാലിക സൗകര്യം ഏർപ്പെടുത്തണം. ഇതിന് സർക്കാർ പണം അനുവദിക്കും. സ്ഥലമില്ലാത്തതി​െൻറ പേരിൽ രോഗികളെ തിരിച്ചയക്കുന്ന സാഹചര്യമുണ്ടാകരുതെന്നും മന്ത്രി കർശന നിർദേശ നൽകി. മരുന്ന് ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് പണം തടസ്സമാകരുത്. തടസ്സമുണ്ടായാൽ ഉടൻ ധനകാര്യ വകുപ്പുമായി ബന്ധപ്പെടണം. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലെത്തി രക്തപരിശോധന നടത്തുന്നതിന് മൊബൈൽ ടെസ്റ്റിങ് ലാബ് ഉൗർജിതമായി പ്രവർത്തിക്കണം. ഇത്തരത്തിെല മൊബൈൽ ലാബുകൾ കൂടുതൽ അനുവദിക്കുന്നതി​െൻറ പ്രായോഗികത ആരോഗ്യവകുപ്പ് പരിശോധിക്കണം. സ്വകാര്യ ആശുപത്രികളെയും സഹകരിപ്പിച്ചുകൊണ്ട് മൊബൈൽ പനി ക്ലിനിക്കുകൾ ആരംഭിക്കുന്നത് പരിശോധിക്കണം. പനി പ്രതിരോധിക്കുന്നതിന് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഇതിന് വാർഡുതല ശുചീകരണസമിതി അടിയന്തരമായി യോഗം ചേരണം. മൂന്നുമുതൽ അഞ്ചുവരെയുള്ള അംഗങ്ങളുള്ള സ്ക്വാഡുകൾ 50 വീടുകൾ വീതം സന്ദർശിക്കണം. കൃത്യമായി ചെക്ക് ലിസ്റ്റ് തയാറാക്കിയാണ് സന്ദർശനം നടത്തേണ്ടത്. റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരിക്കുന്ന പഴയ വെള്ളം, കക്കൂസ് പൈപ്പ് നെറ്റുകൊണ്ട് മൂടിയിട്ടുണ്ടോ, ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങളിൽ വെള്ളം തുടങ്ങിയ കാര്യങ്ങൾ സ്ക്വാഡ് കൃത്യമായി പരിശോധിച്ച് ശുചിത്വ മാപ്പിങ് നടത്തി റിപ്പോർട്ട് പഞ്ചായത്തിന് സമർപ്പിക്കണം. റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ വെള്ളക്കെട്ട് ഒഴിവാക്കൽ, മാലിന്യനീക്കം, സ്േപ്രയിങ് തുടങ്ങിയവ ഒരാഴ്ചക്കകം പഞ്ചായത്ത് പൂർത്തിയാക്കണം. ഓരോ ആഴ്ചയിലും സ്ക്വാഡ് സന്ദർശനം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. ഓരോ വാർഡിനും 25,000 രൂപ വീതമാണ് ശുചിത്വപ്രവർത്തനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. പണം തികയാതെ വന്നാൽ പ്ലാൻ ഫണ്ടിൽനിന്ന് അധികമായി 25,000 രൂപ വരെ പഞ്ചായത്തുകൾക്ക് ഉപയോഗിക്കുന്നതിന് അനുമതി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളും നടത്തിയ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. ചെലവാക്കിയ തുക, നടപ്പാക്കിയ പദ്ധതികൾ, പനിബാധിതരുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ അദ്ദേഹം ചോദിച്ചു. പഞ്ചായത്ത് വിഭാഗം ഇതുസംബന്ധിച്ച കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു. എം.എൽ.എമാരായ ഹൈബി ഈഡൻ, അൻവർ സാദത്ത്, പി.ടി. തോമസ്, വി.പി. സജീന്ദ്രൻ, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പിള്ളി, ആൻറണി ജോൺ, റോജി എം. ജോൺ, കൊച്ചി മേയർ സൗമിനി ജയിൻ, കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല, ജില്ല മെഡിക്കൽ ഓഫിസർ എൻ.കെ. കുട്ടപ്പൻ, എൻ.എച്ച്.എം ജില്ല േപ്രാഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലി, ശുചിത്വ മിഷൻ േപ്രാഗ്രാം ഓഫിസർ സാജു തോമസ്, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.