വിശുദ്ധമാസത്തിന് വിട ചൊല്ലി അവസാന ജുമുഅ

കൊച്ചി: വിശുദ്ധമാസത്തിന് പ്രാര്‍ഥനനിര്‍ഭരമായി വിട ചൊല്ലി അവസാന ജുമുഅ. നമസ്‌കാരത്തിനും മറ്റ് ആരാധന കർമങ്ങള്‍ക്കുമായി പള്ളികളില്‍ ഒഴുകിയെത്തിയത് ആയിരങ്ങൾ. കൊച്ചി കോൺവ​െൻറ് ജങ്ഷനിലെ നൂർ മസ്ജിദിൽ ജുമുഅക്കും പ്രസംഗത്തിനും അമീർ അബ്ദുറഹ്മാൻ ഹാജി നേതൃത്വം നല്‍കി. റമദാനിൽ ചെയ്ത പുണ്യകർമങ്ങൾ തുടരണം. അഗതികൾക്കും അനാഥർക്കും ദാനധർമം നൽകണം. സകാത് പാവപ്പെട്ട​െൻറ അവകാശമാണ്. നോമ്പിലെ പോരായ്മകൾ പരിഹരിക്കാൻ ഫിത്്ർ സകാത് നൽകണം. നോമ്പ് നിഷിദ്ധമായ പെരുന്നാൾ ദിനത്തിൽ അയൽവാസികളും സമീപപ്രദേശത്തുള്ളവരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. േബ്രാഡ്വേ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലെ മസ്ജിദുകളിലും സെൻട്രൽ ജുമാമസ്ജിദ്, പുല്ലേപ്പടി ദാറുൽ ഉലൂം, മദീന മസ്ജിദ്, ഇടപ്പള്ളി മുസ്ലിം ജമാഅത്ത്, കലൂർ മസ്ജിദ് എന്നിവിടങ്ങളിലും നീണ്ട പ്രാര്‍ഥനകള്‍ നടന്നു. രാജ്യത്തി​െൻറ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി പള്ളികളില്‍ പ്രാര്‍ഥിച്ചു. റമദാനില്‍ വീണ്ടെടുത്ത നന്മകള്‍ വരുംദിവസങ്ങളിലും നിലനിര്‍ത്താന്‍ കഠിന പ്രയത്നം ചെയ്യണമെന്ന് ഇമാമുമാര്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു. കൂട്ടയോട്ടം കൊച്ചി: ജില്ല ഒളിമ്പിക് ആഭിമുഖ്യത്തിൽ ലോക ഒളിമ്പിക് ദിനത്തി​െൻറ ഭാഗമായി രാജേന്ദ്ര മൈതാനിയിൽനിന്ന് മറൈൻ ഡ്രൈവിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു. ജനറൽ ആശുപത്രി, ബോട്ടുജെട്ടി, ഷൺമുഖം റോഡ് വഴി മറൈൻഡ്രൈവിൽ അവസാനിച്ചു. ഒളിമ്പ്യൻ ടി.സി. യോഹന്നാൻ ഫ്ലാഗ് ഒാഫ് ചെയ്തു. ഒളിമ്പ്യൻ എം.ഡി. വത്സമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹൈബി ഇൗഡൻ എം.എൽ.എ, അസോസിയേഷൻ പ്രസിഡൻറ് എ.എം. അബ്ദുൽ റഹ്മാൻ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, ജനറൽ കൺവീനർ ജോഷി പള്ളൻ, പി. മോഹൻദാസ്, ആർ. രാമനാഥൻ, പി.എം. അബൂബക്കർ, വിജു ചുള്ളിക്കൽ എന്നിവരും വിവിധ സ്കൂളിെലയും കോളജിലെയും വിദ്യാർഥികൾ ഉൾപ്പെടെ 1200 പേർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.